ബെംഗളൂരു: ബെംഗളുരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വന്ന കുറിപ്പില്‍ പറഞ്ഞു.
‘ഇന്ന് മഗ്രിബിനോട് അനുബന്ധിച്ച് മഅ്ദനി ഉസ്താദിന് ബി പി ക്രമാതീതമായി ഉയരുകയും ആരോഗ്യനില ആശങ്കാജനകമാകുകയും ചെയ്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികൾ അനന്തമായി നീട്ടിക്കെണ്ടു പോകുകയാണെന്ന ആക്ഷേപം ശക്തമാണ്.
CONTENT HIGHLIGHTS: Abdul Nasser Madani was admitted to the hospital