ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മൂര്‍ച്ഛിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.
മഅദനിയുടെ വിചാരണ നീളുന്നതിനാല്‍ കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പി.ഡി.പിയുടെ ആവശ്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅദനിയെ ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവയവങ്ങളുടെ പ്രവര്‍ത്തനത്തേയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്.
വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും നടപടികള്‍ നീളുന്നത് വിദഗ്ധ ചികിത്സ നേടാന്‍ തടസ്സമാകുന്നുവെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഈ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ