| Wednesday, 31st March 2021, 8:50 pm

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദ്‌നി സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി.

ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മഅദ്‌നി കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന്‍ അനാവശ്യമായി വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും താന്‍ ബെംഗളൂരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ നേരിടാമെന്നും മദ്‌നിയുടെ ഹരജിയില്‍ പറയുന്നു.

അതേസമയം ഏപ്രില്‍ 5ന് ഹരജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ബെംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി ഇപ്പോള്‍ ബെംഗളൂരുവില്‍ ജാമ്യവ്യവസ്ഥയില്‍ കഴിയുകയാണ്. അന്‍വാര്‍ശ്ശേരി ആസ്ഥാനത്ത് നിന്നായിരുന്നു കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ല്‍ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷമാണ് മഅ്ദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Abdul Naser Madani Approaches Supreme Court

Latest Stories

We use cookies to give you the best possible experience. Learn more