മലപ്പുറം: കേരളത്തില്‍ രണ്ടാമതും വിജയത്തിലേറിയ ഇടതുപക്ഷ മുന്നണിയുടെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോതിഷി പറഞ്ഞതുകൊണ്ടാണെന്ന ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ വാര്‍ത്ത ഷെയര്‍ ചെയ്ത് ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്.
സത്യപ്രതിജ്ഞ വൈകുന്നത് ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം എന്ന തലക്കെട്ടില്‍ സുജിത് വല്ലൂര്‍ എഴുതിയ വാര്‍ത്തയാണ് പി.കെ അബ്ദുറബ്ബ് ഷെയര്‍ ചെയ്തത്.
തുടര്‍ഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം ലഭിച്ചിട്ടും സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജ്യോത്സ്യന്‍ ആണ് അധികാരമേല്‍ക്കാനുള്ള സമയവും തിയ്യതിയും കുറിച്ചു നല്‍കിയതെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്.
നേരത്തെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും സത്യപ്രതിജ്ഞ വൈകുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ , ആസാം , തമിഴ്നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായെന്നും കുമ്മനം പറഞ്ഞിരുന്നു.
മെയ് 20 നാണ് കേരളത്തില്‍ സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക