നിര്‍മ്മാണരംഗത്തെ അതികായരായ ഡിസ്‌നിയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം എന്നതിനാല്‍ ആഢംബരം ഒട്ടും കുറയ്ക്കാതെ തന്നെയാണ് സിനിമയുടെ പരിസരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരു ടീമിന്റെ ഇച്ഛാഭംഗവും തുടര്‍ന്ന് പലവിധങ്ങളായ പ്രതിബന്ധങ്ങളെ തള്ളിനീക്കി വലിയൊരുലക്ഷ്യം നേടിയെടുക്കാനുള്ള സംഭവബഹുലമായ യാത്രയുമാണ് ഈ ചിത്രത്തിന്റെയും അച്ച്.
ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍
★★☆☆☆
ചിത്രം: ABCD 2
സംവിധാനം: റിമോ ഡിസൂസ
തിരക്കഥ: തുഷാര്‍ ഹീരാനന്ദാനി
നിര്‍മാണം: സിദ്ദാര്‍ത്ഥ് റോയ് കപൂര്‍
അഭിനേതാക്കള്‍: പ്രഭുദേവ, ശ്രദ്ധകപൂര്‍, വരുണ്‍ ധവാന്‍
സംഗീതം: സച്ചിന്‍- ജിഗര്‍
ഛായാഗ്രഹണം: വിജയ് അറോറ
മാസ്മരികമായ ചുവടുകള്‍ക്ക് പ്രാധാന്യം നല്‍കി 2013ല്‍ പുറത്തിറങ്ങിയ ABCD ഡാന്‍സ് ആരാധകരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ്. അതിന്റെ അതേരൂപത്തിലും ഭാവത്തിലും ചുവടുകള്‍ മാറ്റിപ്പിടിച്ചു കൊണ്ട് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും എത്തിയിരിക്കുകയാണ് റിമോ ഡിസൂസ.
ഇത്തവണ സംഗതി ത്രീ ഡി ആണ്. ഡാന്‍സ് കഴിവായും കൈയിലിരിപ്പായും കൂടെയുള്ള പ്രഭുദേവ, ബദ്‌ലാപൂരിലൂടെ വിസ്മയിപ്പിച്ച വരുണ്‍ ധവാന്‍, “ബോളിവുഡിന്റെ നിവിന്‍ പോളി” ശ്രദ്ധ കപൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ത്രസിപ്പിക്കുന്ന ചുവടുകള്‍ക്കപ്പുറം ഒന്നുമില്ലാതെ പലവുരു സിനിമാലോകം പറഞ്ഞൊരു കഥയെ ആവര്‍ത്തിക്കുക മാത്രമാണ് ഈ വരവില്‍ റിമോ ഡിസൂസ.
നിര്‍മ്മാണരംഗത്തെ അതികായരായ ഡിസ്‌നിയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം എന്നതിനാല്‍ ആഢംബരം ഒട്ടും കുറയ്ക്കാതെ തന്നെയാണ് സിനിമയുടെ പരിസരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരു ടീമിന്റെ ഇച്ഛാഭംഗവും തുടര്‍ന്ന് പലവിധങ്ങളായ പ്രതിബന്ധങ്ങളെ തള്ളിനീക്കി വലിയൊരുലക്ഷ്യം നേടിയെടുക്കാനുള്ള സംഭവബഹുലമായ യാത്രയുമാണ് ഈ ചിത്രത്തിന്റെയും അച്ച്.
ഡാന്‍സ് ഇഷ്ടപ്പെടാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കും ഒരു ദുരനുഭവം തന്നെയാവും ഈ തുള്ളിക്കളി. ഇതേ ആഖ്യാന ശൈലിയിലൂടെയല്ലാതെ ഇത്തരം വിജയകഥകള്‍ അവതരിപ്പിക്കാന്‍ കച്ചവടസിനിമകള്‍ ഇനി എന്നാണാവോ പഠിക്കുക.
ആ അച്ചിലേക്ക് ആവശ്യത്തിന് ഡാന്‍സ്, പാട്ട്, പ്രണയം, സെന്റിമെന്റ്‌സ് എന്നിവയെ കൂട്ടിച്ചേര്‍ത്ത് വാര്‍ത്തെടുത്തിരിക്കുന്നു സംവിധായകന്‍. ഒരുവ്യത്യാസം ഉണ്ട് കളി ഇവിടയല്ല, അങ്ങ് അമേരിക്കയിലാണ്. എന്നാല്‍ ഡാന്‍സ് ഇഷ്ടപ്പെടാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കും ഒരു ദുരനുഭവം തന്നെയാവും ഈ തുള്ളിക്കളി. ഇതേ ആഖ്യാന ശൈലിയിലൂടെയല്ലാതെ ഇത്തരം വിജയകഥകള്‍ അവതരിപ്പിക്കാന്‍ കച്ചവടസിനിമകള്‍ ഇനി എന്നാണാവോ പഠിക്കുക.
മുംബൈയില്‍ നടക്കുന്ന ഒരു ഡാന്‍സ് മല്‍സരം. അവിടെചുവടുകള്‍ അനുകരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെടുകയാണ് സുരേഷിന്റെ (വരുണ്‍ ധവാന്‍) നേതൃത്വത്തിലുള്ള ബോംബെ സ്റ്റണ്ണേഴ്‌സ് എന്ന ടീം. തുടര്‍ന്ന് നാട്ടിലെ ഹീറോസ് ആയിരുന്ന ഇവര്‍ക്ക് സമൂഹത്തിന്റെ പലകോണുകളില്‍ നിന്നായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു.
അതിനാല്‍ത്തന്നെ മറ്റൊരു മല്‍സരത്തിലൂടെ അവര്‍ക്ക് കഴിവ് തെളിയിച്ചേ പറ്റൂ. ആയിടെയാണ് വരുണ്‍ സട കൊഴിഞ്ഞ സിംഹമായ ഡാന്‍സര്‍ വിഷ്ണുവിനെ (പ്രഭുദേവ) കാണുന്നതും വേള്‍ഡ് ഹിപ് ഹോപ് ഡാന്‍സ് കോംപെറ്റിഷനായി തങ്ങളെ പരിശീലിപ്പിക്കാന്‍ ആവശ്യപ്പെടുന്നതും.
തുടര്‍ന്ന് ഓഡിഷനില്‍ ജയിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ സ്റ്റണ്ണേഴ്‌സ് എന്ന പേരില്‍ അങ്ങ് അമേരിക്കായിലെ ലാസ്‌വേഗാസില്‍ ചെന്നിറങ്ങുന്ന ടീമിന്റെ ഫൈനല്‍ വരെയുള്ള ആട്ടവും പാട്ടുമാണ് പിന്നെ. ഇടയ്ക്ക് പുട്ടിന് പീര പോലെ വിഷ്ണുവിന്റെ തകര്‍ന്ന ദാമ്പത്യവും സുരേഷും വിന്നിയും (ശ്രദ്ധ കപൂര്‍) തമ്മിലുള്ള പ്രണയവും ഡാന്‍സിന്റെ ഇടവേളകളില്‍.
അടുത്ത പേജില്‍ തുടരുന്നു
പലയിടത്തും ജയ്ഹിന്ദ്, വന്ദേമാതരം തുടങ്ങിയ പദപ്രയോഗങ്ങളും അവസാനം ത്രിവര്‍ണ്ണം വാരിയെറിഞ്ഞൊരു സംഘനൃത്തം വരെ ചവിട്ടുന്നുണ്ടെങ്കിലും ഈ മഹാരാജ്യത്തിനു നേരെയുള്ള ഒളിയമ്പുകള്‍ ചിത്രത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പെറുക്കിയെടുക്കാം. അവയില്‍ ഏറ്റവും അസഹനീയം കറുത്ത തൊലിയുള്ളവന്റെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ പരിഹസിക്കുന്നതും ആംഗലേയ സംസ്‌കാരവുമായി നമ്മുടേതിനെ താരതമ്യംചെയ്ത് നമ്മെ തന്നെ അപഹസിക്കുന്നതുമാണ്.
തുടക്കം മുതല്‍ ഒടുക്കം വരെയുള്ള തിരക്കഥ കാണാപ്പാഠമാണെങ്കിലും ക്യാമറയുടെയും എഡിറ്റിങ്ങിന്റെയും കണ്‍കെട്ട് വിദ്യയിലൂടെ ഈ അറുബോറന്‍ സിനിമയുടെ വിരസതയെ മൂടിവയ്ക്കുന്നുണ്ട് സംവിധായകന്‍. ക്ലൈമാക്‌സ്, വിലക്കപ്പെട്ട കനിയാകയാല്‍ പറിച്ചുതരാന്‍ മെനക്കെടുന്നില്ല. ക്ഷമയില്ലാത്തവര്‍ക്ക് ടിക്കറ്റെടുത്ത ശേഷം രുചിച്ച് നോക്കാവുന്നതാണ്.
പലയിടത്തും ജയ്ഹിന്ദ്, വന്ദേമാതരം തുടങ്ങിയ പദപ്രയോഗങ്ങളും അവസാനം ത്രിവര്‍ണ്ണം വാരിയെറിഞ്ഞൊരു സംഘനൃത്തം വരെ ചവിട്ടുന്നുണ്ടെങ്കിലും ഈ മഹാരാജ്യത്തിനു നേരെയുള്ള ഒളിയമ്പുകള്‍ ചിത്രത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പെറുക്കിയെടുക്കാം. അവയില്‍ ഏറ്റവും അസഹനീയം കറുത്ത തൊലിയുള്ളവന്റെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ പരിഹസിക്കുന്നതും ആംഗലേയ സംസ്‌കാരവുമായി നമ്മുടേതിനെ താരതമ്യംചെയ്ത് നമ്മെ തന്നെ അപഹസിക്കുന്നതുമാണ്.
അല്ലെങ്കിലും ബോളിവുഡിന്റെ സംസ്‌കാരം ഇന്ത്യയുടേതല്ലല്ലോ, ആ പേരില്‍ തന്നെയുണ്ട് ആംഗലേയാനുകരണം. ബോളിവുഡിന്റെ അലിഘിതനിയമമായ മേനിപ്രദര്‍ശനവും ഒട്ടുംകുറവല്ല ആട്ടത്തിനിടയ്ക്കും. ആണായാലും പെണ്ണായാലും വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം അത് മുറയ്ക്ക് നടക്കുന്നുണ്ട്.
ഇങ്ങെനയൊക്കെയാണെങ്കിലും ABCD മുന്നോട്ട് വയ്ക്കുന്ന ഒരു പ്രധാന ആശയത്തെ അഭിനന്ദിക്കാതെ വയ്യ. പ്രഭുദേവയുടെ കഥാപാത്രം പറയുന്നു,”Life is all about a second chance..”എല്ലാ അവസരങ്ങളിലും ശരിയല്ലെങ്കിലും എല്ലാ ഒടുക്കത്തിനും വീണ്ടുമൊരു തുടക്കമുണ്ട് എന്നോര്‍മിപ്പിക്കുന്ന ആ ശുഭാപ്തിവിശ്വാസത്തിന് കൊടുക്കാം സംഭാഷണമൊരുക്കിയ മയൂര്‍ പുരിക്കൊരു സ്‌പെഷ്യല്‍ ഷേക്ക് ഹാന്‍ഡ്.
പ്രകടനം, അത് ആട്ടമായാലും അഭിനയമായാലും ആരുംതന്നെ മോശമാക്കിയിട്ടില്ല. റിമോഡിസൂസ എന്ന സംവിധായകനേക്കാള്‍ റിമോഡിസൂസ എന്ന നൃത്ത സംവിധായകനാണ് ഇവിടെ പ്രശംസയര്‍ഹിക്കുന്നത്. ഒരുവേള ഇത് ഡാന്‍സോ സര്‍ക്കസോ എന്നുപോലും തോന്നിപ്പിക്കുന്നുണ്ട് റിമോ അദ്ദേഹം.
ഒപ്പം സിനിമാറ്റോഗ്രാഫറും എഡിറ്ററും തുല്യ ശ്രദ്ധ അര്‍ഹിക്കുന്നു. എഡിറ്റര്‍ മനന്‍ സാഗര്‍ ഷോട്ടുകളെ തന്നെ നൃത്തം ചെയ്യിക്കുന്നുണ്ട്. കണ്ണാടി മുമ്പില്‍ നിര്‍ത്തിയുള്ള ധാരാളം ഷോട്ടുകളുണ്ട് ചിത്രത്തിലുടനീളം. അവയിലെല്ലാം തന്നെ അസാമാന്യ കയ്യടക്കത്തോടെയാണ് വിജയ്് അറോറ ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. പ്രകാശത്തിന്റെ വിന്യാസവും മനോഹരം.
ഇവരുടെ കൂട്ടായ ശ്രമം ഒന്നുമാത്രമാണ് ഈ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അല്ലാതിരുന്നിട്ടും അല്‍പ്പമെങ്കിലും രുചികരമായി അനുഭവപ്പെടുന്നത്. സച്ചിന്‍ – ജിഗര്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ പുറമെ വലിയ ആസ്വാദ്യകരമാകുന്നില്ലെങ്കിലും നൃത്തരംഗങ്ങള്‍ക്ക് പൊലിമയേകുന്നുണ്ട്.