റിയാദ്: സഊദിയിലെ പ്രമുഖ കാര്‍ഗോ സര്‍വ്വീസായ എ.ബി.സി കാര്‍ഗോ ഉപഭോക്താക്കളെ ആകര്‍ഷിക്കുനനതിനായി വന്‍ സമ്മാനപദ്ധതികളുമായി രംഗത്ത്. സെന്‍ഡ് ന്‍ ഡ്രൈവ് പദ്ധതിയിലൂടെ മൂന്ന് ടൊയോട്ട കൊറോള കാറുകളും അഞ്ഞൂറോളം സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായി എ.ബി.സി കാര്‍ഗോ മാനേജിങ് ഡയരക്ടര്‍ ഷരീഫ് അബ്ദുല്‍ ഖാദര്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 20ന് തുടങ്ങുന്ന ഈ പദ്ധതി ദൈ്വമാസ നറുക്കെടുപ്പിലൂടെ സപ്തംബര്‍ 30 വരെ തുടരും. സഊദിയിലെ എല്ലാ ശാഖകളിലും ലഭ്യമാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അനുമതിയോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. സഊദിയുടെ എല്ലാ ഭാഗങ്ങളിലും എ.ബി.സിയുടെ മികച്ച സേവനം ലഭ്യമാക്കുന്നതിനായി കൂടുതല്‍ പുതിയ ശാഖകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ എല്ലായിടത്തേക്കും ഏറ്റവും കുറഞ്ഞ ദിവസങ്ങളില്‍ ഡെലിവറി നല്‍കുന്നുണ്ട്. ഫെസ്റ്റിവെല്‍ ഓഫറിനോടനുബന്ധിച്ച് കൂടുതല്‍ കൃത്യതയോടെയും വേഗത്തിലും ഡെലിവറി ലഭ്യമാക്കുമെന്ന് ഷരീഫ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു. എ.ബി.സിയുടെ സഊദി സ്‌പോണ്‍സര്‍ മുഹമ്മദ് സുലൈമാന്‍ റുഹൈമാനി, നാസ് എയര്‍ലൈന്‍സ് കാര്‍ഗോ വിഭാഗം സഊദി മാനേജര്‍ മെഹ്ബൂബ്, എ.ബി.സി ഡയരക്ടര്‍ റഷീദ് അബ്ദുല്‍ ഖാദര്‍, അല്‍ത്താഫ്, ഷര്‍ഫാസ് അസീസ്, അബ്ദുല്‍ അര്‍ഷദ്, ജാസിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.