കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അബ്ബാസ് സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച വിഷയം. അബ്ബാസ് സിദ്ധിഖി മുഖ്യധാര രാഷ്ട്രീയ രംഗത്തേക്ക് വരുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും വരുംകാല സാധ്യതകളെ തകര്‍ക്കുമോ എന്നതാണ് പ്രധാന ചോദ്യം.
സംസ്ഥാനത്തെ പ്രമുഖനായ മുസ്‌ലിം പണ്ഡിതനാണ് അബ്ബാസ് സിദ്ധിഖി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അബ്ബാസ് സിദ്ധിഖി പ്രഖ്യാപിച്ചു കഴിഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൂഗ്ലി ജില്ലയിലെ ഫുര്‍ഫുറ ഷരീഷ് ദര്‍ബാറിലെ മത പണ്ഡിതനായ അബ്ബാസ് സിദ്ധിഖി രാഷ്ട്രീയ പ്രവേശനം നടത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് മുസ്‌ലിം സമുദായത്തില്‍ നിലവിലുള്ള സ്വാധീനം നഷ്ടപ്പെടുത്തുമോ എന്നതാണ് മമത ബാനര്‍ജിയെയും മറ്റ് നേതാക്കളെയും അലട്ടുന്ന കാര്യം.
എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസിയുമായി നല്ല അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് അബ്ബാസ് സിദ്ധിഖി. പൊതുവേദികളില്‍ ഉവൈസിയുടെ ആരാധകനാണ് താനെന്ന് അബ്ബാസ് സിദ്ധിഖി പറയുകയും ചെയ്യുന്നുണ്ട്.
ബംഗാളില്‍ കുറഞ്ഞത് 45 സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കും. ആരെ പിന്തുണക്കണം എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഞങ്ങളെ വിഭജിക്കുവാന്‍ നോക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളഉടെ പോരാട്ടം’, അബ്ബാസ് സിദ്ധിഖിയുടെ വക്താവ് പറഞ്ഞു.
സംസ്ഥാനത്ത് 31 ശതമാനം വരുന്ന മുസ്‌ലിം വോട്ടര്‍മാര്‍ക്ക് സംസ്ഥാനം ആര് ഭരിക്കണമെന്ന കാര്യത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനനുകൂലമായാണ് ഈ വോട്ടര്‍മാര്‍ പ്രതികരിച്ചത്.
സംസ്ഥാനത്തെ 294 നിയമസഭ സീറ്റുകളില്‍ 90 എണ്ണത്തില്‍ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ഗതി നിര്‍ണ്ണയിക്കാനാവും. ഇത് മമത ബാനര്‍ജിക്ക് നന്നായി അറിയാം. മാത്രമല്ല ഉവൈസി നേരത്തെ തന്നെ തന്റെ പാര്‍ട്ടി ബംഗാളിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ