കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അബ്ബാസ് സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച വിഷയം. അബ്ബാസ് സിദ്ധിഖി മുഖ്യധാര രാഷ്ട്രീയ രംഗത്തേക്ക് വരുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും വരുംകാല സാധ്യതകളെ തകര്‍ക്കുമോ എന്നതാണ് പ്രധാന ചോദ്യം.
സംസ്ഥാനത്തെ പ്രമുഖനായ മുസ്‌ലിം പണ്ഡിതനാണ് അബ്ബാസ് സിദ്ധിഖി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അബ്ബാസ് സിദ്ധിഖി പ്രഖ്യാപിച്ചു കഴിഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൂഗ്ലി ജില്ലയിലെ ഫുര്‍ഫുറ ഷരീഷ് ദര്‍ബാറിലെ മത പണ്ഡിതനായ അബ്ബാസ് സിദ്ധിഖി രാഷ്ട്രീയ പ്രവേശനം നടത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് മുസ്‌ലിം സമുദായത്തില്‍ നിലവിലുള്ള സ്വാധീനം നഷ്ടപ്പെടുത്തുമോ എന്നതാണ് മമത ബാനര്‍ജിയെയും മറ്റ് നേതാക്കളെയും അലട്ടുന്ന കാര്യം.
എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസിയുമായി നല്ല അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് അബ്ബാസ് സിദ്ധിഖി. പൊതുവേദികളില്‍ ഉവൈസിയുടെ ആരാധകനാണ് താനെന്ന് അബ്ബാസ് സിദ്ധിഖി പറയുകയും ചെയ്യുന്നുണ്ട്.