എസ്. ശങ്കർ സംവിധാനം ചെയ്ത ജീൻസ് എന്ന ചിത്രം താൻ നഷ്ടപ്പെടുത്തിയ ഒരു അവസരമാണെന്ന് നടൻ അബ്ബാസ്. വിജയ് നായകനായ കാതലുക്ക് മര്യാദ എന്ന ചിത്രവും താൻ നഷ്ടപ്പെടുത്തിയതാണെന്നും താൻ അത് നഷ്ടപ്പെടുത്തിയതുകൊണ്ട് അത് മറ്റൊരാൾക്ക് പ്രയോജനം ആയെന്നും അബ്ബാസ് പറഞ്ഞു. സിനിമ വികടൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില കഥാപത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇൻഡസ്ട്രിയിൽ ഇരിക്കുമ്പോൾ നമ്മുടെ മൈൻഡ് വേറൊരു രീതിയിൽ ആയിരിക്കും. മിസ്സായ വേഷങ്ങൾ ഓർത്ത് നഷ്ടബോധം തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ അത് നഷ്ടപ്പെടുത്തിയതുകൊണ്ട് മറ്റൊരാൾക്ക് അതുകൊണ്ടൊരു ജീവിതം കിട്ടിയല്ലോ എന്നിപ്പോൾ ഓർക്കും. അവരുടെ ലൈഫ് അവരുടെ കരിയറായി.
ശങ്കറിന്റെ ജീൻസ് എന്ന ചിത്രം, കാതലുക്ക് മരിയാത എന്നീ ചിത്രങ്ങളൊക്കെ എനിക്ക് നഷ്ട്ടമായ സിനിമകൾ ആണ്. ആരുടെയെങ്കിലുമൊക്കെ കരിയർ ഞാൻ കാരണം സ്ട്രോങ്ങ് ആയല്ലോ. അതിൽ സന്തോഷമുണ്ട്. ആ ചിത്രങ്ങൾ ഞാൻ നഷ്ടമാക്കിയതുകൊണ്ട് മറ്റൊരാളുടെ കരിയറിനെ സ്ട്രോങ്ങ് ആക്കി. നമുക്ക് ചിലപ്പോൾ കുറച്ചുകൂടി നല്ല അവസരങ്ങൾ എപ്പോൾ വേണമെങ്കിലും വരും. പറയാൻ പറ്റില്ല. ആ ഒരു പ്രതീക്ഷയുണ്ട്.
സിനിമ ഫീൽഡിലെ കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് ഞാൻ പുതിയതായതുകൊണ്ട് എനിക്കറിയില്ലായിരുന്നു. എല്ലാം എന്റെ മാനേജറിനോടുള്ള വിശ്വാസത്തിലായിരുന്നു ചെയ്തിരുന്നത്.
മാനേജരും ശങ്കർ സാറിന്റെ ടീമും തമ്മിൽ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഒരിക്കൽ ഫിലിം ഫെയർ അവാർഡിന് ശങ്കർ സാറിനെ കണ്ടപ്പോൾ ജീൻസിൽ അഭിനയിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ ഓക്കേ പറഞ്ഞതുമാണ്. മാനേജരെ അയച്ചേക്കാം എല്ലാം അദ്ദേഹത്തോട് പറഞ്ഞേക്കാമെന്ന് ഞാൻ പറഞ്ഞതുമാണ്. എന്തോ ഇതിനിടയിൽ സംഭവിച്ചു.
ചിലപ്പോൾ ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ മൂന്ന് ചിത്രങ്ങളുടെ പ്രൊഡക്ഷൻ വണ്ടികൾ വികാരി പുറത്തുണ്ടാകും. ഏത് പ്രൊഡക്ഷനാണ് പോകേണ്ടതെന്നുകൂടി എനിക്കറിയില്ല. എല്ലാം കുഴഞ്ഞ മട്ടായിരുന്നു. ഞാൻ എല്ലാം നിർത്തണമെന്ന് തീരുമാനിച്ചു. ധാരാളം ചിത്രങ്ങൾ മിസ് ആയി. പക്ഷെ ജീവിതത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ടായി,’ അബ്ബാസ് പറഞ്ഞു.
Content Highlights: Abbas on his missed movie