ചണ്ഡീഗഢ്: ജനുവരി 26നകം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമസഭാംഗത്വം രാജിവെയ്ക്കുമെന്ന മുന്നറിയിപ്പുമായി ഹരിയാന നിയമസഭാംഗവും ഐ.എന്‍.എല്‍.ഡി എം.എല്‍.എയുമായ അഭയ് സിംഗ് ചൗട്ടാല. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കരിനിയമങ്ങളാണ് കാര്‍ഷിക ബില്ലുകളെന്നും തികച്ചും ജനാധിപത്യ വിരുദ്ധമാണ് ഈ നിയമങ്ങളെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. തന്റെ മനസാക്ഷിയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യാനില്ലെന്നും ബില്‍ പിന്‍ലിച്ചില്ലെങ്കില്‍ ഈ കത്ത് രാജിക്കത്തായി കാണണമെന്നും ചൗട്ടാല കത്തില്‍ പറഞ്ഞു.
ജനുവരി 26ന് ഉള്ളില്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ ഈ കത്ത് എന്റെ രാജി കത്തായി കരുതണം. മനസാക്ഷിയെ വഞ്ചിച്ച് ഇനിയും നിശബ്ദമായി ഇരിക്കാന്‍ കഴിയില്ല, ചൗട്ടാല പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമഭേദഗതികള്‍ തല്‍ക്കാലം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി കേന്ദ്രത്തെ അറിയിച്ചത്.തുടര്‍ന്ന്
ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.
കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി കര്‍ക്കശമായി പറഞ്ഞതോടെയാണ് കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചത്.
കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി.
രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.
പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക