മോസ്കൊ: വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കുറയ്ക്കണമെന്ന് റഷ്യൻ എം.പി മാർ ആവശ്യമുന്നയിച്ചതിന് പിന്നാലെ, ഇംഗ്ലീഷ് ഭാഷ വേണ്ടെന്നു വയ്ക്കുന്ന തീരുമാനം വിഡ്ഢിത്തം ആയിരിക്കുമെന്ന പ്രസ്താവനയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
ഇംഗ്ലീഷ് ഏറ്റവും ഉപയോഗ പ്രദമായ ഭാഷകളിൽ ഒന്നാണെന്ന് പറഞ്ഞ അദ്ദേഹം, ഉക്രൈൻ റഷ്യൻ ഭാഷ വേണ്ടെന്നു വെച്ചതുപോലെ തങ്ങൾ ഇംഗ്ലീഷ് വേണ്ടെന്നു വെക്കില്ലെന്ന് പറഞ്ഞു.
കഴിഞ്ഞദിവസം മോസ്കോയിൽ വിഷിങ് ട്രീ ചാരിറ്റി ക്യാമ്പയിനിന്റെ ഭാഗമായി അനസ്താസിയ എന്ന 11 വയസ്സുകാരിയുമായുള്ള ചർച്ചക്ക് ഇടയിലായിരുന്നു ഇംഗ്ലീഷിനെ കുറിച്ച് ലാവ്‌റോവ് സംസാരിച്ചത്.
താൻ ഇംഗ്ലീഷ് ആണ് പഠിക്കുന്നത് എന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇംഗ്ലീഷിനെ പുകഴ്ത്തിയ അദ്ദേഹം ഇംഗ്ലീഷ് ഒരു നല്ല ഭാഷയാണെന്ന് പറഞ്ഞു.
അവർ നല്ലവരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല കൂടാതെ ലോകത്തെ മുഴുവനും ഞങ്ങൾക്ക് എതിരെ തിരിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ അതിൻറെ പേരിൽ ഇംഗ്ലീഷ് വേണ്ടെന്നു വയ്ക്കുന്നത് ഒരു വിഡ്ഢിത്തം ആയിരിക്കും, എന്തെന്നാൽ രാജ്യങ്ങളുടെ പ്രവർത്തിയിൽ ഭാഷയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല; ലാവ്‌റോവ് പറഞ്ഞു.
റഷ്യൻ വിരോധം കാരണം ഉക്രൈൻ പ്രസിഡൻറ് സെലൻസ്കി റഷ്യൻ ഭാഷയും, റഷ്യൻ വിദ്യാഭ്യാസവും, റഷ്യൻ മാധ്യമങ്ങളും ഉക്രൈയിനിൽ വിലക്കിയത് പോലെ തങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ലോകഭാഷയായി തുടരാൻ കാരണം അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധ വിഷയമായി പഠിപ്പിക്കുന്നതുകൊണ്ടാണെന്ന് കഴിഞ്ഞ ഏപ്രിലിൽ സ്റ്റേറ്റ് ഓഫ് ഡ്യുമയിലെ യുണൈറ്റഡ് റഷ്യ പാർട്ടി അംഗം ബിസുൽത്താൻ ഖംസേവ് പറഞ്ഞിരുന്നു.
റഷ്യൻ വിദ്യാഭ്യാസ രംഗത്ത് നിന്നും ഈ പാശ്ചാത്യ രീതി എടുത്തു മാറ്റണം, ലോകത്ത് ചൈന, ഇന്ത്യ ആഫ്രിക്ക, അറബ്, ലാറ്റിൻ അമേരിക്ക തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ ഉള്ളപ്പോൾ ഇംഗ്ലീഷ് ഭാഷ റഷ്യയിൽ നിർബന്ധ പഠനമായി കൊണ്ടുപോകുന്നത് ശരിയല്ല എന്നും ഖംസേവ് പറഞ്ഞിരുന്നു
റഷ്യൻ ഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ദിവേഹി, സിംഹള എന്നീ ഭാഷകളിലും പ്രകൽപ്യം ഉള്ള ആളാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി ക്യാമ്പയിനാണ് വിഷിങ് ട്രീ. 2018ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ 107,000ൽ അധികം കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ വിഷിങ് ട്രീക്ക് സാധിച്ചിട്ടുണ്ട്.
Content Highlights: Abandoning English ‘stupid’, Western hostility doesn’t mean Russia should behave like Ukraine says Sergey Lavrov