| Tuesday, 26th April 2022, 12:02 pm

കുട്ടിയെ ബാഗിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ കുട്ടിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയനഗരയിലുള്ള റെയില്‍വേ ട്രാക്കിലാണ് കുട്ടിയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയെ ട്രാക്കില്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കോതവലസ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. റാവു പറഞ്ഞു.

‘കുട്ടിയെ ബാഗിലാക്കിയ നിലയില്‍ ഒരാള്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയെ കണ്ടത്. ഒരാണ്‍കുട്ടിയെയാണ് കണ്ടെത്തിയത്,’ ബി.എസ്. റാവു പറഞ്ഞു.

സംഭവത്തില്‍ ഐ.പി.സി 317 പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശു വികസന അതോറിറ്റിയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുട്ടിക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റെയില്‍വേ ട്രാക്കില്‍ കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ അവിടെയെത്തുകയും കുഞ്ഞിനെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റുകയും ചെയ്‌തെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുനിത പറഞ്ഞു.

Content Highlights: Abandoned Baby Found In Bag On Railway Track In Andhra Pradesh

We use cookies to give you the best possible experience. Learn more