ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ലോകകപ്പ് വിജയങ്ങളില്‍ ഒന്നാണ് 2011 ക്രിക്കറ്റ് ലോകകപ്പ് വിജയം. ഇന്ത്യന്‍ ടീമിന്റെ നായകന്‍ എം.എസ്. ധോണിയം ഫൈനലിലെ സിക്‌സറിച്ചുകൊണ്ടുള്ള ഐക്കോണിക്ക് വിജയം ഇന്നും ആരാധകര്‍ ആഘോഷിക്കുന്നത്.
അന്നത്തെ ആ ഐക്കോണിക്ക് വിജയം ചിലപ്പോഴൊക്കെ മറ്റുതാരങ്ങള്‍ക്കപ്പുറം ധോണിയുടെ മാത്രം വിജയമായി ആഘോഷിക്കപെടാറുണ്ട്. ഇതിനെതിരെ ആഞ്ഞടിക്കുന്ന താരമാണ് അന്നത്തെ ഫൈനലില്‍ മികച്ച പ്രകനം കാഴ്ചവെച്ച ഗൗതം ഗംഭീര്‍.
കാമറക്ക് മുന്നിലും പിന്നിലും അന്നത്തെ വിജയം ധോണിയുടെ മാത്രമല്ല എന്ന് വിളിച്ചുപറയുന്ന, ആ ഐക്കോണിക്ക് സിക്‌സറിന്റെ ഫോട്ടോ ഇതിനും മാത്രം ആഘോഷിക്കാനില്ലെന്നും വിളിച്ചുപറയുന്ന താരമാണ് ഗംഭീര്‍.
ഇതിന്റെ പേരില്‍ ഗംഭീറിനെ ഒരുപാട് ക്രിക്കറ്റ് ആരാധകരും ധോണി ഫാന്‍സും നിരന്തരം വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഗംഭീറിന്റെ അഭിപ്രായത്തോടെ സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസമായ എ.ബി.ഡിവില്ലേഴ്‌സ്.
ക്രിക്കറ്റ് ഒരു ടീം ഗെയ്മാണെന്നും അതിനാല്‍ 2011ല്‍ ധോണിയോ 2019ല്‍ സ്‌റ്റോക്‌സോ അല്ല ടീമിന്റെ സെലക്ടര്‍മാര്‍ മുതല്‍ സബ്ബുകളടക്കം എല്ലാവരും ചെറിയ പങ്കെങ്കിലും ലോകകപ്പ് വിജയത്തില്‍ നല്‍കുന്നുണ്ടെന്നാണ് എ.ബി.ഡിയുടെ അഭിപ്രായം.
‘ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്.. ഒരു കളിക്കാരന്‍ മാത്രം ലോകകപ്പ് ഉയര്‍ത്തില്ല. ധോണി മാത്രമാണ് ലോകകപ്പ് നേടിയതെന്ന് ട്വിറ്ററില്‍ ആളുകള്‍ പറയുന്നത് ഞാന്‍ കാണുന്നു… പക്ഷേ അത് ശരിയല്ല.. ധോണി ഒറ്റക്ക് ലോകകപ്പ് നേടിയിട്ടില്ല, ടീം ഇന്ത്യ മുഴുവനാണ് അത് നേടിയത്. 2019-ല്‍ ലോര്‍ഡ്സില്‍ ബെന്‍ സ്റ്റോക്സ് ഒറ്റക്ക് ട്രോഫി ഉയര്‍ത്തിയിട്ടില്ല, അത് ഇംഗ്ലണ്ട് ടീമായിരുന്നു. ഒരു ലോകകപ്പ് നേടുന്നതിന് കോച്ചിങ് സ്റ്റാഫ്, സെലക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, കളിക്കാര്‍, സബ്ബുകള്‍ എല്ലാവരും ലോകകപ്പ് വിജത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്,’ എ.ബി.ഡി പറഞ്ഞു.
2019 ലോകകപ്പ് ഫൈനലില്‍ അവസാന ഓവറുകളിലെ ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ കിരീടമണിയിച്ചത്.
Content Highlight: Ab Devilles says Dhoni didnt win World cup single handly