'അശ്വിന്‍, ആ പേര് മതി'; ഒരുപാട് വിഷമത്തോടെയിരിക്കുമ്പോഴും അങ്ങനെ പറയാന്‍ കാണിച്ച ആ മനസ്: എ.ബി.ഡിവില്ലേഴ്‌സ്
Sports News
'അശ്വിന്‍, ആ പേര് മതി'; ഒരുപാട് വിഷമത്തോടെയിരിക്കുമ്പോഴും അങ്ങനെ പറയാന്‍ കാണിച്ച ആ മനസ്: എ.ബി.ഡിവില്ലേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th September 2023, 11:59 pm

ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ഇതിഹാസമായ ആര്‍. അശ്വിനെ പുകഴ്ത്തികൊണ്ട് മറ്റൊരു സ്പിന്‍ സൂപ്പര്‍താരമായ യുസ്വേന്ദ്ര ചഹല്‍ ട്വീറ്റ് ചെയ്തിരുന്നു. ഓസീസിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയതിന് ശേഷമായിരുന്നു ചഹലിന്റെ ട്വീറ്റ്.

‘ രവിചന്ദ്രന്‍ അശ്വിന്‍ ആ പേര് മാത്രം മതി’ ഇതായിരുന്നു ചഹല്‍ ട്വിറ്ററില്‍ കുറിച്ചത്. പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരമായിരുന്നു വര്‍ഷങ്ങളായി ഏകദിനത്തില്‍ സജീവമല്ലാത്ത അശ്വിന്‍ ടീമിലെത്തിയത്.

അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള ചഹലിന്റെ ട്വീറ്റിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ എ.ബി.ഡിവില്ലേഴ്‌സ്.

2023 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതില്‍ നിരാശനായി ഇരിക്കുന്ന ചഹലിന്റെ ഈ പ്രവര്‍ത്തി മികച്ചതായിരുന്നുവെന്നാണ് എ.ബി.ഡിയുടെ അഭിപ്രായം. അദ്ദേഹം ഇത് ട്വീറ്റ് ചെയ്യുമ്പോള്‍ ഒരുപാട് വിഷമിക്കുന്നുണ്ടാകുമെന്നും എ.ബി.ഡി പറഞ്ഞു.

‘ഇത് ബുദ്ധിമുട്ടുണ്ടക്കുന്നതായിരിക്കും, എനിക്ക് യുസിക്ക് ധാരാളം ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്, ഈ പ്രവര്‍ത്തി അദ്ദേഹത്തിന്റെ സ്വഭാവത്തെ എടുത്തുകാാണിക്കുന്നുണ്ട്. വ്യക്തമായും, ഈ ലോകകപ്പ് ടീം ചഹലിന് നഷ്ടമായെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഈ ലോകകപ്പില്‍ അവഗണിക്കപ്പെട്ടതില്‍ അവന്‍ വേദനിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിട്ടും അങ്ങനെ എവുതുന്നത് ഒരുപാട് ബുദ്ധിമുട്ടിയായിരിക്കണം. അവന്‍ കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ടാകാം എന്നിട്ടും പുറത്തേക്ക് പോയി ലോകകപ്പ് ടീമില്‍ ഇടം നേടിയ തന്റെ സുഹൃത്തിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് ലോകത്തെ അറിയിക്കുന്നു,’ എ.ബി.ഡി പറഞ്ഞു.

ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നു താരമായിരുന്നു ലെഗ്‌സ്പിന്നറായ ചഹല്‍ എന്നാല്‍ ഫോമൗട്ടും കുല്‍ദീപിന്റെ മികച്ച തിരിച്ചുവരവും ചഹലിന് വിനയാകുകയായിരുന്നു. ഇന്ത്യ തെരഞ്ഞെടുത്ത ആദ്യ ലോകകപ്പ് 15 അംഗ സ്‌ക്വാഡില്‍ ഇടമില്ലാതിരുന്ന താരമായിരുന്നു അശ്വിന്‍ എന്നാല്‍ ഓസീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയ് അദ്ദേഹത്ത് ലോകകപ്പ് ടീമില്‍ പരിഗണിക്കുന്നുണ്ട് എന്നതിന്റെ അടയാളമാണ്.

Content Highlight: Ab Devillers praises Yuzvendra Chahal