പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചന നല്‍കി മുഖ്യപരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടി-20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് അയക്കാന്‍ ശ്രമിക്കുന്നതെന്നും എബി നിലവില്‍ മികച്ച ഫോമിലാണെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന്റെ പ്രതികരണം കണ്ടിരുന്നു. എന്നോട് ഇതേപറ്റി ചര്‍ച്ച ചെയ്തിരുന്നില്ല. ലോകകപ്പിന് പോകുമ്പോള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ടീമിനെ അയക്കാനാണ് ശ്രമിക്കുന്നത്’, ബൗച്ചര്‍ പറഞ്ഞു.
‘അദ്ദേഹം മികച്ച ഫോമിലാണെങ്കില്‍, ടീമിനൊപ്പം ചേരാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍ അത് ആവശ്യപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല’, ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2018 ലാണ് മികച്ച ഫോമില്‍ കളി തുടരവെ എബി ഡിവ്വില്ലിയേഴ്‌സ് വിരമിക്കുന്നത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളെന്നാണ് എബിയെ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയെ മൂന്ന് ഫോര്‍മാറ്റിലും എബി നയിച്ചിട്ടുണ്ട്.
114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി-20 യില്‍ നിന്നായി 1672 റണ്‍സാണ് സമ്പാദ്യം. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ്.
WATCH THIS VIDEO: