2024 ഐ.പി.എല്‍ താരലേലം അടുത്തിടെ കഴിഞ്ഞിരുന്നു. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക് 24.75 കോടിയും പാറ്റ് കമ്മിന്‍സ് 20.50 കോടിയും സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍ ആയിരുന്നു ഇതിനുമുമ്പ് ഐ.പി.എല്ലില്‍ ഏറ്റവും ഉയര്‍ന്ന തുക വാങ്ങിയ താരം. 18.50 കോടി രൂപക്ക് പഞ്ചാബ് കിങ്സ് ആയിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്.
ഇപ്പോഴിതാ സാം കറനെ കുറിച്ച് സംസാരിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് സൗത്താഫ്രിക്കന്‍ മുന്‍ താരമായ എ.ബി ഡിവില്ലിയേഴ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുറച്ചു വര്‍ഷങ്ങളായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍ അമിതമായി പണം വാങ്ങുന്നുവെന്നാണ് എ. ബി ഡിവില്ലിയേഴ്‌സ് പറഞ്ഞത്.
‘സാം കറനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഒരു വിവാദം ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഐ.പി.എല്ലില്‍ കുറച്ചു വര്‍ഷങ്ങളായി അമിത വേതനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അവന്‍ ഒരു മോശം കളിക്കാരന്‍ അല്ല. അവന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പക്ഷേ അത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഈ അടുത്തകാലത്തൊന്നും സാമിന് ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല,’ എ. ബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
Overpaid For Years’: AB De VIlliers’ Stunning Verdict On Expensive IPL Star
AB De Villiers said that England all-rounder Sam Curran has been ‘overpaid for quite a few years now’ in the Indian Premier League (IPL). pic.twitter.com/trk9RxTLhi
2024 ഐപിഎല്ലില്‍ സാം കറന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയും മുന്‍ സൗത്താഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ പങ്കുവെച്ചു.
‘ലോകത്തിലെ മികച്ച താരങ്ങള്‍ക്ക് കഴിയുന്നതുപോലെ അവനും പ്രകടനങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും. അവന്‍ ഒരു മികച്ച കളിക്കാരന്‍ ആണെന്ന് ഞാന്‍ ഇപ്പോഴും പറയും. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഐ. പി.എല്ലില്‍ അവന്‍ അമിതമായാണ് പണം വാങ്ങുന്നത്,’ ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി 14 മത്സരങ്ങളില്‍ നിന്നും 276 റണ്‍സാണ് സാം കറന്‍ നേടിയത്. ബൗളിങ്ങില്‍ 10 വിക്കറ്റുകള്‍ വീഴ്ത്താനും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് സാധിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകന്‍ ശിഖര്‍ ധവാന്‍ പരിക്കുപറ്റി പുറത്തിരിക്കുന്ന സമയത്ത് സാം കറന്റെ നേതൃത്വത്തില്‍ പഞ്ചാബ് അണിനിരന്നിരുന്നു. ഈ സീസണില്‍ പഞ്ചാബ് ഇംഗ്ലീഷ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.
Content Highlight: AB de Villiers talks Sam Curren has been paid too much for a few years.