ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരക്ക് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യും, മൂന്ന് ഏകദിനവും പരമ്പരയുണ്ട്. ഡിസംബര്‍ 10 മുതലാണ് ആവേശകരമായ പരമ്പരക്ക് തുടക്കം കുറിക്കുന്നത്.
പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരമായ എ.ബി ഡിവില്ലിയേഴ്‌സ്.
കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെ കാണാമെന്നും സൗത്ത് ആഫ്രിക്ക ജാഗ്രത പാലിക്കണമെന്നുമാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.
‘വിരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെ നമുക്ക് കാണാന്‍ സാധിക്കും. പരമ്പരയില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കോഹ്‌ലി കാഴ്ചവെക്കും. അതിനാല്‍ അദ്ദേഹത്തെ പോലെ ഒരു വലിയ താരത്തെ നേരിടുമ്പോള്‍ സൗത്ത് ആഫ്രിക്ക അല്‍പ്പം ജാകരൂകരാഗണം. മാത്രവുമല്ല ഇന്ത്യന്‍ ടീം ഇപ്പോള്‍ ലോകോത്തര നിലവാരമുള്ളതുമാണ്,’ ഡിവില്ലിയേഴ്‌സ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
പ്രോട്ടീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ സ്‌ക്വാഡില്‍ മാത്രമേ വിരാട് ഇടം നേടിയിട്ടുള്ളത്. ഏകദിനത്തിലും, ടി-20 യിലും കോഹ്‌ലി പങ്കെടുക്കില്ല.
ഡിസംബര്‍ 10നാണ് ടി-20 മത്സരങ്ങളും, ഡിസംബര്‍ 17ന് ഏകദിനവും നടക്കുമ്പോള്‍ ടെസ്റ്റ് മത്സരം ഡിസംബര്‍ 26 മുതലാണ് നടക്കുക.
ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ , യശസ്വി ജയ്സ്വാള്‍ , വിരാട് കോഹ്‌ലി , ശ്രേയസ് അയ്യര്‍ , ഋതുരാജ് ഗെയ്ക്വാദ് , ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍ , രവീന്ദ്ര ജഡേജ , ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ , മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ .
ടി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ , സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ് , ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ , രവി ബിഷ്ണോയ് , കുല്‍ദീപ് യാദവ് , അര്‍ഷദീപ് സിംഗ്, മുഹമ്മദ്, സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍ .
ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ , തിലക് വര്‍മ്മ, രജത് പടിതാര്‍ , റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍(ക്യാപ്റ്റന്‍) സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍ , വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹൽ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍ , അര്‍ഷദീപ് സിംഗ്, ദീപക് ചാഹര്‍.
Content Highlight: AB de Villiers talks about Virat Kohli.