ക്രിക്കറ്റില്‍ നിന്നും പെട്ടന്ന് വിരമിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ സ്റ്റാര്‍ ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റ് കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ തന്റെ വലതു കണ്ണിന്റെ കാഴ്ചശക്തി പതുക്കെ നഷ്ടപ്പെട്ടതാണ് പെട്ടന്നുള്ള വിരമിക്കലിന് കാരണമെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.
‘എന്റെ മകന്‍ അബദ്ധത്തില്‍ അവന്റെ കാലുകള്‍ എന്റെ കണ്ണില്‍ തട്ടി. ഇതിനു പിന്നാലെ എന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങി. എന്റെ കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ ഇങ്ങനെയാണ് ഇത്രയും കാലം ഈ ഭൂമിയില്‍ ക്രിക്കറ്റ് കളിച്ചത്? എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കരിയറിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ എന്റെ ഇടത് കണ്ണിന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല,’ എ.ബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
2018ലാണ് എ.ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ഓപ്പണര്‍ കളിച്ചു. ഈ സമയങ്ങളില്‍ ഡിവില്ലിയേഴ്‌സ് തന്റെ ക്രിക്കറ്റ് കരിയറില്‍ ശാരീരികമായ പ്രശ്‌നങ്ങളുടെ വെല്ലുവിളികള്‍ കൊണ്ട് കളിക്കുകയായിരുന്നു.
എ.ബി ഡിവില്ലിയേഴ്‌സ് സൗത്ത് ആഫ്രിക്കക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 8765 റണ്‍സ് നേടിയപ്പോള്‍ 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും നേടിയിട്ടുണ്ട്.
2015 ഐ.സി.സി ഏകദിന ലോകകപ്പ് തോല്‍വിയെകുറിച്ചും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 2015ലെ ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം എന്റെ വികാരങ്ങള്‍ വേണ്ടത്ര രീതിയില്‍ മാനേജ്‌മെന്റിനോട് പ്രകടിപ്പിക്കാത്തതിനാല്‍ ഞാന്‍ കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു.
ഈ തോല്‍വിയിലെ നിരാശകൊണ്ടാണ് ഞാന്‍ ക്രിക്കറ്റില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിച്ചത്. മാനേജ്മെന്റുമായി എനിക്ക് ആശയവിനിമയം കുറവായിരുന്നു, ഇത് കുറച്ച് വര്‍ഷങ്ങളായി എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനെ ബാധിച്ചു,’ എ.ബി.ഡി കൂട്ടിച്ചേര്‍ത്തു.
content highlights: AB de Villiers revealed the reason for his sudden retirement from cricket