ജോഹന്നാസ്ബര്‍ഗ്: വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ മുന്‍താരം എബി ഡിവില്ലിയേഴ്‌സ് ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ വിരമിച്ചതാണെന്നും ആ തീരുമാനം അന്തിമമായി തുടരുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഡിവില്ലിയേഴ്‌സുമായി ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ ടി-20 ലോകകപ്പ് ടീമിലേക്ക് ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ.പി.എല്‍ 2021 സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഡിവില്ലിയേഴ്‌സ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ എബി ഏഴ് മത്സരങ്ങളില്‍ നിന്ന് 207 റണ്‍സാണ് നേടിയത്. 51.75 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ച്വറികളും താരം നേടിയിരുന്നു.
ഐ.പി.എല്ലിനിടെ താന്‍ ദേശീയ ടീമിലേക്ക് മടങ്ങിയേക്കുമെന്ന സൂചന ഡിവില്ലിയേഴ്‌സ് നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിനും ഡിവില്ലിയേഴ്‌സിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു.
2019 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ 2018 ലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു ഡിവില്ലിയേഴ്‌സ്.
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി-20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സും ടി-20 യില്‍ 1672 റണ്‍സും നേടിയിട്ടുണ്ട്.
176 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയടക്കം 5056 റണ്‍സ് നേടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AB de Villiers’ retirement remains final: CSA after discussions with the batsman