മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ പതിനാലാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടുകയാണ്. ആദ്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട രോഹിതും സംഘവും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന ബെംഗളൂരുവിനെ തോല്‍പ്പിച്ച് സീസണില്‍ ജൈത്രയാത്ര തുടങ്ങുക എന്ന ലക്ഷ്യവുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
എന്നാല്‍ മൂന്നു കളികളില്‍ ഒരു ജയവും രണ്ടുതോല്‍വിയുമായി നാലാം മത്സരത്തിനിറങ്ങുന്ന കോഹ്ലിയും സംഘവും മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ മുന്നേറുമെന്നാണ് പറയുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. ഇന്നത്തെ മത്സരത്തില്‍ തങ്ങള്‍ ജയിക്കുമെന്ന് ആരാധകര്‍ക്ക് വാക്ക് നല്‍കിയാണ് ബെംഗളൂരുവിന്റെ സൂപ്പര്‍താരം എബി ഡി വില്ല്യേഴ്സ് മുംബൈയിലിറങ്ങിയിരിക്കുന്നത്.
Also Read: ‘എന്നെ വിശ്വസിക്കൂ… അവനിലെ പ്രതിഭയെ തടയാന്‍ ആര്‍ക്കും കഴിയില്ല’; സഞ്ജുവിന്റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് ഡി വില്ലിയേഴ്സ്
“ഇന്നു രാത്രി മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. ഞങ്ങള്‍ മത്സരത്തില്‍ ജയിക്കുക തന്നെ ചെയ്യു”മെന്നാണ് ഡി വില്ല്യേഴ്സ് പറയുന്നത്. നിശ്ചയദാര്‍ഢ്യത്തോടെയാണ് തങ്ങള്‍ ഇറങ്ങുന്നതെന്നും താരം വ്യക്തമാക്കി.
ആദ്യ മൂന്നു മത്സരങ്ങളിലും അവസാന നിമിഷം വരെ പോരാടിയെങ്കിലും തോല്‍വിയായിരുന്നു മുംബൈയെ കാത്തിരുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡെയര്ഡെവിള്സിനോടുമാണ് മുംബൈ പരാജയപ്പെട്ടത്.
You can see the determination in @ABdeVilliers17 eyes. The boys will be putting in their 100% for today”s match! #MIvRCB #PlayBold #RCB pic.twitter.com/osux9K1An5
— Royal Challengers (@RCBTweets) April 17, 2018