| Thursday, 27th July 2023, 7:35 pm

അവന്‍ റോജര്‍ ഫെഡററെ പോലെയാണ്, തളരില്ല; ഇന്ത്യന്‍ ഇതിഹാസത്തെ പുകഴ്ത്തി എ.ബി.ഡി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എ.ബി.ഡിവില്ലേഴ്‌സും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള ബന്ധമാണ്. ക്രിക്കറ്റിലെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന എ.ബി.ഡിയും കിങ് എന്നറിയപ്പെടുന്ന വിരാടും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരൂവില്‍ ഒരുമിച്ച് കളിച്ചിരുന്നു.

ഇരുവരും ആര്‍.സി.ബിയുെ നെടുംതൂണുകളായിരുന്നു ഒരു കാലത്ത്. എ.ബി.ഡി വിരമിച്ചുവെങ്കിലും വിരാടിനെ ഇടക്കിടെ പുകഴ്ത്താന്‍ മടി കാണിക്കാറില്ല. ഇപ്പോഴിതാ വിരാടിനെ വീണ്ടും പുകഴ്ത്തി രംഗത്തെത്തിയരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം.

വിരാട് വളരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും എല്ലാം നേടാനുള്ള വിശപ്പും പോരാട്ടവീര്യവും ടൈഗര്‍ വുഡ്സ്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ മറ്റ് മികച്ച കായിക താരങ്ങള്‍ക്ക് സമാനമാണെന്നും എ.ബി.ഡി. പറഞ്ഞു.

‘വിരാട് ഒരു ശ്രദ്ധേയനായ കളിക്കാരനും മനുഷ്യനുമാണ്. ലോകമെമ്പാടും അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ കാരണം, എന്റെ അഭിപ്രായത്തില്‍ അവന്‍ ഏറ്റവും മികച്ചവനാണ്. വിരാടിനൊപ്പം കളിക്കുന്നതും എതിരെ കളിക്കുന്നതും തികച്ചും സന്തോഷകരമാണ്, എനിക്ക് വിരാട്ടിനെ കുറിച്ച് വേറിട്ടുനില്‍ക്കുന്ന ചില അഭിപ്രായങ്ങളുണ്ട്. അതെ, അദ്ദേഹത്തിന് കഴിവുണ്ട്, വളരെ ചെറുപ്പം മുതലേ കളിച്ചിട്ടുണ്ട്, ഇന്ത്യക്കായി ഉയര്‍ന്നുവരുന്ന വലിയ കളിക്കാരില്‍ ഒരാളായി അദ്ദേഹത്തെ കണ്ടിരുന്നു.

എന്നാല്‍ ഒരു കാര്യം വിരാടില്‍ വേറിട്ടുനില്‍ക്കുന്നു, ലോകമെമ്പാടുമുള്ള എല്ലാ മികച്ച കായിക താരങ്ങളിലും ഞാന്‍ കാണുന്നത് സമാനമായ ഒരു കാര്യമാണ്. ടൈഗര്‍ വുഡ്സ്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദോക്കോവിച്ച്, ലൂയിസ് ഹാമില്‍ട്ടണ്‍, മാക്സ് വെര്‍സ്റ്റാപ്പന്‍ എന്നിവരില്‍ ഞാന്‍ അത് കാണുന്നു, അവര്‍ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്: എല്ലാം നേടാനുള്ള ആഗ്രഹം, എപ്പോഴും തിളങ്ങാനുള്ള ദാഹം, പോരാട്ട വീര്യം. ഒരിക്കലും വിട്ടുകൊടുക്കില്ല എന്നുള്ള ആറ്റിറ്റിയൂഡ്. അവര്‍ മികച്ചവരാകാന്‍ ആഗ്രഹിക്കുന്നു,’ എ.ബി.ഡി പറഞ്ഞു.

ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച അത്‌ലറ്റീക്കുകളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. വിജയത്തിനായുള്ള ദാഹവും എല്ലാ കളിയിലും ഒരേ തീവ്രതയോടെ കളിക്കാനുള്ള ആഗ്രഹവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുണ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാ് എന്ന് പറഞ്ഞാല്‍ അത് തികച്ചും ന്യായമായ കാര്യമാണ്.

വിരാടിന്റെ തുടക്ക കാലം മുതല്‍ അദ്ദേഹത്തെ കമ്പയര്‍ ചെയ്തുകൊണ്ടിരുന്നത് എക്കാലത്തെയും മികച്ച താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സുമായും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായുമായിരുന്നു

Content Highlight: Ab De Villers Compares Virat Kohli to Greatest athletes in the world

Latest Stories

We use cookies to give you the best possible experience. Learn more