Advertisement
Entertainment
ആവേശം കണ്ട് ആദ്യമായി ഞങ്ങളെ അഭിനന്ദിച്ച് മെസേജ് അയച്ചത് ആ യുവ നടനാണ്: ആവേശത്തിലെ താരങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 20, 06:56 am
Saturday, 20th April 2024, 12:26 pm

റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം. ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ആവേശത്തിൽ ഫഹദിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് മൂന്ന് നായകൻമാരാണ്. മൂന്ന് പേരും സോഷ്യൽ മീഡിയകളിൽ യുവ ജനങ്ങൾക്ക് പരിചിതരാണ്.

തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് കലക്കന്‍ പ്രകടനം നടത്തി ചിത്രത്തിൽ കയ്യടി നേടുന്നത്.

ആവേശം കണ്ട് തങ്ങൾക്ക് ആദ്യമായി മെസേജ് അയക്കുന്ന സെലിബ്രേറ്റി നടൻ നസ്ലെൻ ആണെന്ന് പറയുകയാണ് മൂന്ന് പേരും. നസ്ലെൻ മൂന്നാളുകൾക്കും സെപറേറ്റായി മെസേജ് അയച്ചെന്നും തങ്ങളുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞെന്നും താരങ്ങൾ പറയുന്നു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘ഞങ്ങൾക്ക് മൂന്ന് പേർക്കും ആദ്യമായി മെസേജ് അയച്ചത് നസ്ലെൻ ആയിരുന്നു. മൂന്ന് പേർക്കും സെപറേറ്റായി മെസേജ് അയച്ചു.

പുള്ളി ഓരോരോത്തരോടും അഭിനയിച്ച സീനുകളെ കുറിച്ച് ഡീറ്റൈൽഡായിട്ട് പറഞ്ഞു. പിന്നീട് ഞങ്ങൾ തിയേറ്ററിൽ ചെന്നപ്പോൾ പുള്ളിയെ ഒട്ടും പ്രതീക്ഷിക്കാതെ നേരിട്ട് കണ്ടിരുന്നു. അപ്പോഴും ഒരുപാട് സംസാരിച്ചു,’അവർ പറഞ്ഞു.

അതേസമയം വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ആവേശം ഇതിനോടകം അമ്പത് കോടി ബോക്സ്‌ ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ചിത്രത്തിന്റെ കുതിപ്പ് സൂചിപ്പിക്കുന്നത്.

Content Highlight: Aavesham Movie Stars Talk About Naslen