റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം.
റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം.
ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ആവേശത്തിൽ ഫഹദിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് മൂന്ന് നായകൻമാരാണ്. മൂന്ന് പേരും സോഷ്യൽ മീഡിയകളിൽ യുവ ജനങ്ങൾക്ക് പരിചിതരാണ്.
തിരുവനന്തപുരംകാരന് മിഥുന് ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന് ഷാനവാസ് എന്നിവരാണ് കലക്കന്‍ പ്രകടനം നടത്തി ചിത്രത്തിൽ കയ്യടി നേടുന്നത്. ചിത്രത്തിലെ ഗാനങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിലുള്ള പാട്ടാണ് ‘ഇല്ലുമിനാറ്റി’. സിനിമ ഇറങ്ങുന്നതിന് ആറുമാസം മുമ്പ് ഗാനം തങ്ങൾ പാടി നടക്കുന്നുണ്ടെന്നും എന്നാൽ അതിനെ കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലായിരുന്നുവെന്നും താരങ്ങൾ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അവർ.
‘ഞങ്ങൾ ഒരു ആറ് മാസം മുമ്പ് തന്നെ ഈ പാട്ട് കേട്ടിട്ടുണ്ട്. ഇന്നീ നിമിഷം വരെ ആ പാട്ട് വൈബ് ചെയ്താണ് ഞങ്ങൾ ഇരുന്നത്. ആ പാട്ട് റിലീസായി, പിന്നെ പടം റിലീസായി പ്രേക്ഷകർ അത് ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്.
കാരണം അന്ന് ഞങ്ങൾക്ക് മാത്രമേ അത് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇന്ന് എല്ലാവരും അത് കേൾക്കുന്നുണ്ട്. അന്ന് ഞങ്ങളുടെ കയ്യിൽ ആ പാട്ട് ഇല്ലായിരുന്നു. ജിത്തു ചേട്ടൻ വന്നാൽ അപ്പോൾ ഞങ്ങൾ പറയുമായിരുന്നു, ചേട്ടാ ആ ഇല്ലുമിനാറ്റി ഒന്ന് വെക്കാമോയെന്ന്. ജിത്തുവേട്ടൻ പറയും, ശല്യങ്ങൾ എപ്പോൾ വന്നാലും ഇല്ലുമിനാറ്റി വെക്കാണമെന്ന്.
ഞങ്ങൾ നാട്ടിലൊക്കെ പോവുമ്പോൾ ഇടയ്ക്ക് പാടും, ഇല്ലുമിനാറ്റിയെന്ന്. അപ്പോൾ കൂട്ടുക്കാരൊക്കെ ചോദിക്കും ഇത് എന്താണെടായെന്ന്. ഞങ്ങൾ പറയും നല്ലൊരു സാധനം വരാനുണ്ടെന്ന്. ഞങ്ങൾ മൂളുന്നതൊക്കെ കേട്ട് ഇത് എന്തുവായെന്ന് അവർ ചോദിക്കും.
ഞങ്ങളുടെ സന്തോഷമൊന്ന് ഷെയർ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു,’അവർ പറഞ്ഞു
Content Highlight: Aavesham Movie Stars Talk About Illuminaty Songs