| Tuesday, 27th February 2024, 9:47 pm

'താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ..' ആവേശത്തിലെ സുഷിന്റെ അടുത്ത ഗാനം; ശ്രീനാഥ് ഭാസിയുടെ ശബ്ദം; ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി പാടുന്ന ‘ജാഡ’ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ഒരു പക്കാ ബെംഗളൂരു ഗുണ്ടയെയാണ് ടീസറില്‍ സൂചിപ്പിക്കുന്നത്.

കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ രംഗന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്ചാത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്ന് ടീസര്‍ സൂചിപ്പിക്കുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2024 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നു.

Content Highlight: Aavesham Movie Jaada Lyrical Video Out Now

We use cookies to give you the best possible experience. Learn more