മലയാളം നാടക ചിത്രമായ “ആട്ടം” ഒ.ടി.ടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ആയിരിക്കുകയാണ്. പ്രശസ്ത അഭിനേതാക്കളായ വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവരും മറ്റും അഭിനയിക്കുന്ന ഒരു രസകരമായ ആഖ്യാനത്തിൻ്റെ അനാച്ഛാദനത്തിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ചിത്രത്തിൽ പന്ത്രണ്ടു നടന്മാരും അഞ്ജലി (സറീന്‍ ഷിഹാബ് ) എന്ന ഒരു നടിയുമുള്ള ഒരു ഗ്രൂപ്പാണത്. തുടക്കം മുതല്‍ തന്നെ ഗ്രൂപ്പില്‍ ഉള്ളവര്‍ തമ്മിലെ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും കാണിച്ചു കൊണ്ട് തന്നെ കഥ മുന്നോട്ടു പോകുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്രൂപ്പിലെ അംഗത്തില്‍ നിന്നും അഞ്ജലിക്ക് നേരിടേണ്ടി വരുന്ന ആക്രമണം ആണ് കഥയുടെ സുപ്രധാന പോയിന്റ്. തുടര്‍ന്നങ്ങോട്ടുള്ള കഥാഗതി ഓരോ കഥാപാത്രത്തിന്റെയും വ്യക്തിത്വത്തിലൂടെയും മനോഭാവത്തിലൂടെയും കയറി ഇറങ്ങി ഉള്ള യാത്രയാണ്.
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഈ ചിത്രം ഒരു തിയേറ്റർ ഗ്രൂപ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്. 28ാമത് ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിച്ച ആട്ടത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് റോയ് നിര്‍മ്മിച്ച ആട്ടത്തില്‍ വിനയ് ഫോര്‍ട്ട്, സറിന്‍ ഷിഹാബ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇവരെക്കൂടാതെ നന്ദന്‍ ഉണ്ണി, സിജിന്‍ സിജീഷ്, സനോഷ് മുരളീധരന്‍, സുധീര്‍ ബാബു എന്നിവരും സിനിമയിലുണ്ട്.
ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ഛായാഗ്രാഹകൻ അനുരുദ്ധ് അനീഷാണ്. എഡിറ്റർ മഹേഷ് ഭുവനാനന്ദ്, സംഗീതസംവിധായകൻ ബേസിൽ സി.ജെ. എന്നിവരടങ്ങുന്ന പ്രതിഭാധനരായ ടീമിനെയാണ് “ആട്ടം” അവതരിപ്പിക്കുന്നത്.