ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ലെന്ന് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ [എ.എ.എസ്.യു]. പൗരത്വ ഭേദഗതി നിയമം അസമിലെ ജനതയെ ബാധിക്കാതിരിക്കാതിരിക്കാനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അമിത് ഷാ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പ്രത്യേക കമ്മിറ്റിയുമായിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
പൗരത്വ ഭേദഗതി നിയമം നടപ്പായാലും അസമിന്റെ താല്‍പര്യങ്ങള്‍ 6ാം ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന വാദം. പക്ഷെ 6ാം ഉടമ്പടിയും സി.എ.എയും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ആസു അടക്കമുള്ള സംഘടനകള്‍ പ്രസ്താവിച്ചു കഴിഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞായറാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ല. അസമിലെ 6ാം ഉടമ്പടിയും സി.എ.എയും തമ്മില്‍ ബന്ധപ്പെടുത്താനാവില്ലെന്ന് കേന്ദ്രം മനസ്സിലാക്കണം.
അസം ഉടമ്പടി പ്രകാരം 1971 വരെയുള്ള വിദേശികളെ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് മാത്രം അവകാശം നല്‍കുന്നതാണ് 6ാം ഉടമ്പടി. പക്ഷെ അതൊരിക്കലും 2014 ഡിസംബര്‍ വരെ ബംഗ്ലാദേശില്‍ നിന്നും വന്ന ഹിന്ദുമതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്നു പറയുന്ന സി.എ.എയുമായി ബന്ധപ്പെടുത്താനാവില്ല,’ ആസു മുഖ്യ ഉപദേഷ്ഠാവ് സമുജ്ജല്‍ ഭട്ടാചാര്യ പറഞ്ഞു.