| Monday, 29th March 2021, 8:18 pm

അവര്‍ ആ കഥാപാത്രത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് സംശയമുണ്ടായിരുന്നു; ആണും പെണ്ണും ചിത്രത്തിലേക്ക് കവിയൂര്‍ പൊന്നമ്മ എത്തിയതിനെ കുറിച്ച് ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റിലീസായ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ വേഷം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ ആഷിഖ് അബുവിന്റെ റാണി എന്ന ഹ്രസ്വചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ ചെയ്തത്.

നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മ എങ്ങനെ തയ്യാറായെന്നും അത്തരമൊരു കഥയില്‍ എങ്ങനെ അഭിനയിച്ചുവെന്നും പല പ്രേക്ഷകരും സമൂഹമാധ്യമങ്ങള്‍ വഴി ചോദ്യമുന്നയിച്ചിരുന്നു. നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും വരുന്ന ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഈ കഥാപാത്രത്തെ ചെയ്യാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ലെന്നും വളരെ പെട്ടെന്ന് തന്നെ സമ്മതിച്ചെന്നും പറയുകയാണ് ആഷിഖ് അബു. ദി ക്യൂവില്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തരമൊരു കഥാപാത്രത്തെ ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ഒട്ടും കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ടി വന്നില്ല. എനിക്ക് അധികം അറിയാത്ത ആളാണ് പൊന്നമ്മചേച്ചി. പണ്ട് ഒരു പരസ്യം ചെയ്ത പരിചയമേയുള്ളു.

സിനിമയുടെ ടെക്സ്റ്റ് കുറച്ച് എക്‌സിപ്ലിസിറ്റ് ആയിരുന്നു. അതുകൊണ്ടു തന്നെ അവര്‍ എങ്ങനെ ആ ടെക്സ്റ്റിനോട് പ്രതികരിക്കുമെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ അവര്‍ വളരെ ഗംഭീരമായി അത് ചെയ്തു. അവരുടെ ഭാഗം ഷൂട്ട് ചെയ്യാന്‍ വളരെ ഈസിയായിരുന്നു. നല്ല രസവുമായിരുന്നു,’ ആഷിഖ് അബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Aashiq Abu talks about Kaviyoor Ponnamma in his movie Rani in Aanum Pennum

We use cookies to give you the best possible experience. Learn more