| Wednesday, 14th June 2017, 3:36 pm

വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദ്ദേഹം: ഇ. ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായകന്‍ ആഷിക് അബു. “വേദിയിലല്ല, മലയാളികളുടെ മനസിലാണ് ഇദ്ദേഹം” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്.

കൊച്ചി മെട്രോ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച ഇ. ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


Also Read: ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍


ഉദ്ഘാടന വേദിയിലേക്കായി 13 പേരുള്‍പ്പെട്ട പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയ്ക്കായി അയച്ചത്. ഇതില്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പട്ടിക തള്ളിയാണ് നാലുപേരുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

സുരക്ഷാ കാരണം പറഞ്ഞാണ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മാത്രമാണ് കേന്ദ്രം പുറത്തുവിട്ട ലിസ്റ്റിലുള്ളത്.

We use cookies to give you the best possible experience. Learn more