നേരത്തെ പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.
അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു പൂന്തുറ പ്രതിഷേധത്തിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്.
പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
തൊട്ടടുത്ത സംസ്ഥാനത്തെ ഹോട്ട്സ്പോട്ടില്‍ നിന്നും വരുന്നവരില്‍ നിന്നും ഇവിടെയുള്ള ആളുകളില്‍ വൈറസ് പടരുന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും ഇടപെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക