| Monday, 30th November 2020, 10:29 pm

സമീറ സനീഷിന്റെ ജീവിത കഥ പ്രകാശനം ചെയ്ത് ആഷിഖ് അബുവും മമ്മൂട്ടിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സമീറ സനീഷിന്റെ ജീവിത കഥ പ്രകാശനം ചെയ്ത് മമ്മൂട്ടിയും ആഷിഖ് അബുവും. ‘അലങ്കാരങ്ങളില്ലാതെ-A designers diary’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രസിദീകരിച്ചിരിക്കുന്നത് ഡി.സി ബുക്‌സ് ആണ്.

മാധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതി തയ്യാറാക്കിയിരിയ്ക്കുന്നത്. വസ്ത്രാലങ്കാര രംഗത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് സമീറ സനീഷ്. 11 വര്‍ഷം കൊണ്ട് നിരവധി സിനിമകളിലാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌ക്കാരം സമീറ സ്വന്തമാക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ വൈറ്റില നെടുങ്ങാട്ടുപറമ്പില്‍ ഇബ്രാഹിമിന്റെയും ജമീലയുടെയും മകളായി ജനിച്ച സമീറ കൊച്ചിന്‍ കലാഭവനില്‍ സ്റ്റിച്ചിങ്ങും ഡ്രോയിങ്ങും പെയിന്റിങ്ങും പഠിച്ച ശേഷം കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ഡിസൈനില്‍ നിന്നും ഒന്നാം റാങ്കോടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

പരസ്യചിത്രങ്ങള്‍ക്കു വേണ്ടിയാണ് ആദ്യമായി സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. ഇജാസ് ഖാന്‍ സംവിധാനം നിര്‍വഹിച്ച വൈറ്റ് എലഫന്റ് എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് സിനിമയില്‍ വസ്ത്രാലങ്കാരം ആരംഭിച്ചത്. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

30 വയസിനിടെ അഞ്ച് വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചതിന്റെ പേരില്‍ ലിംക ബുക്ക് റെക്കൊര്‍ഡ് സമീറയ്ക്ക് ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aashiq Abu and Mammootty release the life story of movie costume designer Sameera Saneesh

Latest Stories

We use cookies to give you the best possible experience. Learn more