| Thursday, 28th June 2018, 2:57 pm

മനുഷ്യാവകാശ ലംഘനം, ബലാത്സംഗം, അക്രമം; സിനിമാമേഖലയിലെ ഈ അക്രമകാരികളെ അടക്കി നിര്‍ത്താന്‍ രാഷ്ടീയകേരളമേ നിനക്കേ കഴിയൂ: ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാമേഖലയില്‍ നിലനില്‍ ക്കുന്നത് ഭീകരവാദമാണെന്ന് സംവിധായകനും നടനുമായ ആഷിഖ് അബു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ആഷിഖ് അതിശക്തമായി താരസംഘടനയ്ക്കും സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്കുമെതിരെ രംഗത്ത് വന്നത്.

“”സമൂഹത്തില്‍ ഭീകരത പടര്‍ത്തി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാനപ്രമാണം. മലയാള സിനിമയില്‍ കുറേ കാലമായി നടക്കുന്നതും ഇതാണ്” എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ ഫാന്‍സ് അസോസിയേഷനുകളുടെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ രൂപീകരിച്ച് താരങ്ങള്‍ക്ക് വേണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എതിര്‍പക്ഷത്തെ നിശ്ബ്ദരാക്കി എന്നും ആരോപിക്കുന്നുണ്ട് ആഷിഖ് അബു.

2002 മുതല്‍ മുതല്‍ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ച പ്രശസ്തയായ ഒരു പെണ്‍കുട്ടിയെ നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് കേരളജനതയുടെ സിനിമയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം മുതലെടുത്ത് കൊണ്ടാണെന്നും ആഷിഖ് പോസ്റ്റില്‍ പറയുന്നു.

ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍വതി ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂട്ടിയും കേരളവും മൗനം പാലിച്ചു എന്നും ആഷിഖ് പോസ്റ്റില്‍ പറയുന്നുണ്ട്. ആ ആക്രമണങ്ങളെ ഈ പെണ്‍കുട്ടികളൊരുമിച്ച് നിന്നാണ് നേരിട്ടത്.

പാര്‍വതിയുടെ രണ്ട് സിനിമകള്‍ വരാനിരിക്കുകയാണ്. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നത് അതിഭീകരസമ്മര്‍ദ്ദമാണ്, പാര്‍വതിയുടെ പേരില്‍ ഈ ചിത്രം ആക്രമിച്ച് നശിപ്പിക്കും എന്ന് ഒരു കൂട്ടം ഇപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണെന്നും ആഷിഖ് പോസ്റ്റില്‍ പ്രതിപാദിക്കുന്നു.

ഫെഫ്കയേയും ആഷിഖ് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയായ ഈ വിഷയത്തില്‍ ഇപ്പോഴും അര്‍ഥഗര്‍ഭമായ മൗനം തുടരുകയാണെന്ന് ആഷിഖ് കുറ്റപ്പെടുത്തുന്നുണ്ട്. തനിക്ക് ഇത് ആ പ്ലാറ്റ്‌ഫോമില്‍ പറയാന്‍ സാഹചര്യം ഇല്ലെന്നും അതിനാലാണ് ഇവിടെ പറയുന്നതെന്നും ആഷിഖ് വ്യക്തമാക്കുന്നു

ഇനി മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാനും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും സ്വാതന്ത്ര്യവും ലഭ്യമാക്കാനും രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ എന്നും പറഞ്ഞാണ് ആഷിഖ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

We use cookies to give you the best possible experience. Learn more