| Friday, 26th June 2020, 5:37 pm

എന്ത് കൊണ്ട് ക്യാമറമാനാവുന്നു?; കാരണം വെളിപ്പെടുത്തി ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധായകനാവുന്ന വിവരം പ്രഖ്യാപിച്ചത് ആഷിഖ് അബുവാണ്. ആഷിഖ് അബുവും റീമ കല്ലിങ്കലും നിര്‍മ്മാണം നിര്‍വഹിക്കുന്ന ഹാഗര്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് അബു പ്രഖ്യാപിച്ചത്. ഈ ടൈറ്റില്‍ കാര്‍ഡ് കണ്ട ആളുകള്‍ കുറച്ചു സമയമെടുത്താണ് ഒരു കാര്യം മനസ്സിലാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആഷിഖ് ആബു തന്നെയാണ് എന്ന വിവരമാണത്.

എന്ത് കൊണ്ട് താന്‍ ക്യാമറാമാന്‍ ആവുന്നു എന്ന കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ആഷിഖ് അബു.ടൈംസ് ഓഫ് ഇന്ത്യയോടാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

‘ഒരു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കണം എന്നത് കുറെയായുള്ള ആഗ്രഹമാണ്. ശ്യാം പുഷ്‌ക്കരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ക്യാമറാമാന്‍ ആവാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിയും നീളും. അത് കൊണ്ട് ഈ പ്രതിസന്ധിക്കിടയില്‍ അത് ചെയ്യാമെന്ന് വെച്ചു. അത്രേയുള്ളൂ’, ആഷിഖ് അബു പറഞ്ഞു.

മറ്റ് സ്ഥിരം കച്ചവട ചിത്രങ്ങളില്‍ നിന്ന്, മുഖ്യധാര ചിത്രങ്ങളെ പോലെ, ഞങ്ങള്‍ വലിയ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടല്ല ഈ ചിത്രം ചിത്രീകരിക്കുന്നത്. ഞങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നുകൊണ്ടും, ബഡ്ജറ്റില്‍ നിന്നുകൊണ്ടുമാണ് ജോലി ചെയ്യുന്നത്. വളരെ ചെറിയ ചിത്രങ്ങള്‍ ചെയ്യാനുള്ള ശേഷിയെ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ ശക്തി ഞങ്ങളുടെ ഉള്ളടക്കമാണ്. അ്ത് കൊണ്ട് ഞങ്ങള്‍ ചിത്രങ്ങള്‍ ചെയ്യുന്നൂ. പ്രതിസന്ധിയുടെ ഈ സമയം പുതിയ അന്വേഷണങ്ങള്‍ക്ക് ഉള്ളതുകൂടിയാണ്. ഇപ്പോള്‍, ഞങ്ങളെല്ലാവരും ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. എപ്പോഴാണ്, എവിടെയാണ് റിലീസ് ചെയ്യുന്നതെന്ന് ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ ഒരു ചിത്രമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതോടൊപ്പം ലോകം പെട്ടെന്ന് തന്നെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more