| Thursday, 23rd April 2020, 10:44 pm

തന്റെ മികച്ച ചിത്രം വരാനിരിക്കുന്നതേ ഉള്ളെന്ന് ആഷിഖ് അബു; ഷാരൂഖ് ഖാന്‍ ചിത്രത്തെ കുറിച്ചെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയോടുള്ള തന്റെ അഭിനിവേശം ആരംഭിച്ചത് 19-20 വയസ്സിലാണെന്ന് സംവിധായകന്‍ ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ നടന്ന ഇന്ററാക്ടീവ് സെഷനിലൂടെയാണ് ആഷിഖ് അബു ഇക്കാര്യം പരഞ്ഞത്.

ക്വിന്റിന്‍ ടറന്റീനോയെയാണോ ക്രിസ്റ്റഫര്‍ നോളനെയാണോ ഇഷ്ടം എന്ന ചോദ്യവും ആഷിഖിന് മുമ്പിലെത്തി. രണ്ട് പേരെയും ഇഷ്ടമാണ് എന്നായിരുന്നു സംവിധായകന്റെ ഉത്തരം. സംവിധായകന്‍ കമലാണ് തന്റെ ഗുരുവെന്നും പറഞ്ഞു. കമലിന്റെ അസിസ്റ്റന്റ് ആയാണ് ആഷിഖ് അബു സംവിധാന രംഗത്തേക്കെത്തിയത്.

താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതെന്ന ചോദ്യവും ആഷിഖ് അഭിമുഖീകരിച്ചു. ഇനി വരാന്‍ പോവുന്ന ചിത്രമാണത് എന്ന സൂചനയാണ് മറുപടിയായി നല്‍കിയത്. ഇത് ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തെ കുറിച്ചാണെന്നാണ് സിനിമ പ്രേമികള്‍ പറയുന്നത്.

വൈറസ് ചിത്രം കണ്ടതിന് ശേഷം ഷാരൂഖ് ഖാന്‍ ആഷിഖ് അബുവിനെ മുംബൈയിലെ മന്നത് എന്ന വസതിയിലേക്ക് ക്ഷണിച്ചിരുന്നു. അതിന് ശേഷമാണ് ആഷിഖ് ഷാരൂഖിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. 2020 അവസാനത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more