| Friday, 10th August 2018, 1:45 pm

ആരുഷി വധക്കേസ്; മാതാപിതാക്കള്‍ക്കെതിരെയുള്ള സി.ബി.ഐ അപ്പീല്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ ആരുഷി കൊലക്കേസില്‍ മാതാപിതാക്കളും ദന്തഡോക്ടര്‍മാരുമായ നൂപുര്‍ തല്‍വാര്‍, രാജേഷ് തല്‍വാര്‍ എന്നിവരെ വെറുതെവിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വാദം ഇന്ന് തുടങ്ങും.

ഇതിന്റെ ഭാഗമായി കുറ്റാരോപിതരായ ദമ്പതികള്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ഹേംരാജിന്റെ ഭാര്യയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

2008 മേയ് 16ന് ആണ് ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി.


ALSO READ: രാജീവ് ഗാന്ധി വധം; പ്രതികളായ ഏഴുപേരേയും വിട്ടയയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍


രണ്ട് കൊലപാതകത്തിലും ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്ന് കാണിച്ച് ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതി 2013 നവംബറിലാണ് ഇരുവര്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.

ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.

We use cookies to give you the best possible experience. Learn more