[]ഗാസിയാബാദ്: 2008 ലെ ആരുഷി തല്‍വാര്‍ ഹേംരാജ് ഇരട്ടക്കൊലപാതകക്കേസില്‍ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ.
വാദം പൂര്‍ത്തിയാക്കിയ വേളയിലാണ് മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുറും ചേര്‍ന്ന് കത്തിയും ഗോള്‍ഫ് ക്ലബും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്ന് സി.ബി.ഐ വ്യക്തമാക്കിയത്.
14 വയസുള്ള മകളെയും വീട്ടുവേലക്കാരനെയും കൊലപ്പെടുത്തിയതിനു ശേഷം ഇരുവും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. 2018 മെയ് 16നാണ് ആരുഷിയെ നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹേംരാജിനെയും വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താല്‍വാര്‍ ദമ്പതികള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
കൊലപാതകസ്ഥലത്തു നിന്നും വീട്ടുവേലക്കാരനായ ഹേംരാജിനെ ടെറസില്‍ കൊണ്ടു പോവുന്ന വഴിയില്‍ ഗോവണിപ്പടിയില്‍ കണ്ടെത്തിയ രക്തക്കറയും വീട്ടില്‍ നിന്നു ലഭിച്ച വിസ്‌കിക്കുപ്പിയില്‍ നിന്നു കണ്ടെത്തിയ ഫിംഗര്‍ പ്രിന്റും താല്‍വാര്‍ ദമ്പതികളുടെ പങ്ക് വെളിവാക്കുന്നതായിരുന്നു.
തങ്ങള്‍ നിരപരാധികളാണെന്നും നിര്‍ണ്ണായകമായ തെളിവുകള്‍ അവഗണിച്ച് സി.ബി.ഐ തങ്ങളെ മനപ്പൂര്‍വ്വം പ്രതിക്കൂട്ടിലാക്കുകയുമാണ് എന്നാണ് തല്‍വാര്‍ ദമ്പതികളുടെ വാദം.