| Monday, 25th September 2023, 7:28 pm

അവന്‍ ടീമില്‍ വലിയ ആളായി ഉണ്ടാകും, പക്ഷെ ലോകകപ്പില്‍ കളിക്കാന്‍ സാധ്യത ഇല്ല; ഇന്ത്യന്‍ സൂപ്പര്‍താരത്തെ കുറിച്ച് ഫിഞ്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അവസാന പതിനഞ്ചില്‍ ഇടം നേടാന്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍ ബുദ്ധിമുട്ടുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. നിലവില്‍ ഓസീസിനെതിരെയുള്ള പരമ്പയില്‍ താരം കളിക്കുന്നുണ്ടെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ സാധ്യത ഇല്ലെന്നാണ് ഫിഞ്ച് പറയുന്നത്.

‘ എനിക്ക് തോന്നുന്നത് അശ്വിന് ലോകകപ്പ് ടീമില്‍ ആദ്യ 15ല്‍ ഇടം നേടാന്‍ ബുദ്ധിമുട്ടുമെന്നാണ്. എന്നാല്‍ അദ്ദേഹം ടീമിലുള്ളതിനാല്‍ നിലവില്‍ ഓസീസിനെതിരെയുള്ള പരമ്പരയില്‍ ട ബാക്കിയുള്ളവര്‍ക്ക് വലിയ മത്സരങ്ങളെ കുറിച്ച് പഠിക്കാന്‍ സാധിക്കും,’ ഫിഞ്ച് പറഞ്ഞു.

വലിയ മത്സരങ്ങളില്‍ അശ്വിന്‍ ഉയര്‍ന്ന് നില്‍ക്കുന്ന താരമാണെന്നും ഒരു മെന്ററായി ടീമിലെത്തിയാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നും ഫിഞ്ച് പറയുന്നു.

ടെസ്റ്റായാലും ടി-20യായാലും വലിയ മത്സരങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരാളാണ് അശ്വിന്‍, തന്റെ കരിയറില്‍ ഉടനീളം അതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല്‍ ഗ്രൂപ്പിന് ഒരു മെന്ററായി അദ്ദേഹം ഉണ്ടായാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവസാന 15ല്‍ ഇടം നേടുന്നത് കാണാന്‍ എനിക്ക് സാധിക്കുന്നില്ല,”അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരമാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ അശ്വിന്‍ ടീമിലെത്തിയത്. ഏകദിനത്തില്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ടീമിലെത്തിയ താരം രണ്ട് മത്സങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

പരിക്ക് ഭേദമാക്കാത്തതിനാല്‍ മൂന്നാം മത്സരത്തിലും അക്‌സര്‍ പട്ടേല്‍ കളിക്കാന്‍ സാധ്യത ഇല്ല. എന്നാല്‍ കുല്‍ദീപ് യാദവ് തിരിച്ചുവരുന്നതിനാല്‍ അശ്വിന്‍ കളിക്കാന്‍ സാധ്യത ഇല്ല.

Content Highlight: Aaron Finch says R Ashwin will Struggle to get into Wc 15

Latest Stories

We use cookies to give you the best possible experience. Learn more