ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി മൂന്നാം വിജയവും സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ പാകിസ്ഥാനോട് പരാജയപ്പട്ടിട്ടില്ല എന്ന് സ്ട്രീക് നിലനിര്‍ത്താനും രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചു. 1992 മുതല്‍ എട്ട് തവണ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ എട്ടിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
കളിയില്‍ രോഹിത് ശര്‍മയുടെ മിന്നും പ്രകടനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 63 പന്തില്‍ ആറ് ബൗണ്ടറികളും ആറ് സിക്സറുകളുമടക്കം 86 റണ്‍സാണ് രോഹിത് വാരിക്കൂട്ടിയത്.
മത്സരത്തില്‍ 117 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ ഓസീസ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ഇന്ത്യ മറികടക്കുകയായിരുന്നു.
ലോകകപ്പിലെ രണ്ടാം മത്സരത്തിലും രോഹിത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തില്‍ 84 പന്തില്‍ 131 റണ്‍സിന്റെ ഇടിവെട്ട് ബാറ്റിങ് പ്രകടനമാണ് രോഹിത് പുറത്തെടുത്തത്.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരവും ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ച്.
രോഹിതിന്റെ ബാറ്റിങ് ദിവസം മുഴുവന്‍ കണ്ടിരിക്കാന്‍ തനിക്കിഷ്ടമാണെന്നായിരുന്നു ഫിഞ്ച് പറഞ്ഞത്.
‘ഇതവന്റെ മിടുക്കാണ്. എനിക്കവന്റെ ബാറ്റിങ് കാണുന്നത് വളരെ ഇഷ്ടമാണ്. ദിവസം മുഴുവനും വേണമെങ്കില്‍ അവന്‍ ബാറ്റ് ചെയ്യുന്നത് എനിക്ക് കണ്ടിരിക്കാന്‍ സാധിക്കും.
അവന്റെ വെടിക്കെട്ട് ഞാനും അനുഭവിച്ചിരുന്നു. അവന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത് ഞങ്ങള്‍ക്കെതിരെയായിരുന്നു. അത് വളരെയധികം അത്ഭുതമായിരുന്നു, ഞങ്ങള്‍ക്ക് ആ മത്സരത്തിന്റെ ഫലം മാറ്റാന്‍ സാധിച്ചിരുന്നുവെങ്കില്‍ ആ ഇന്നിങ്‌സും കണ്ടിരിക്കാന്‍ എനിക്ക് സാധിക്കും,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിഞ്ച് പറഞ്ഞു.
Content Highlight: Aaron Finch about Rohit Sharma