ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ,കരീം എന്നിവർ ചേർന്നെഴുതുന്നു. അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.
ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്റ്റ് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: താഹീർ മട്ടാഞ്ചേരി, ആർട്ട്: സുനിൽ ലാവണ്യ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ: ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: അശോക് മേനോൻ, വിഷ്ണു എൻ.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ: ബാബു, അസിസ്റ്റന്റ് ഡയറക്ടർ: സബീഷ്.
സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ , ആക്ഷൻ: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില, പ്രൊഡക്ഷൻ മാനേജർ: പി.സി. വർഗ്ഗീസ്, പി ആർ ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: സമ്പത്ത് നാരായണൻ, ഡിസൈൻസ്: ആർട്ടോ കാർപ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlight: Aaro movie’s release date out