| Tuesday, 30th March 2021, 7:42 pm

ആര്‍ക്കറിയാമിലെ 'ദൂരെ മാറി' പ്രോമോ വീഡിയോ പുറത്ത്; ചിത്രം ഏപ്രില്‍ ഒന്നിന് തിയേറ്ററില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ആര്‍ക്കറിയാ’മിലെ ‘ദൂരെ മാറി’ എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഒ. എസ്. ഉണ്ണികൃഷ്ണന്‍ എഴുതിയ വരികള്‍ക്കു സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പ്രഭാകറാണ്. ജി. ശ്രീരാമും, വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, ഒ പി എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ്.

ചിത്രതിന്റേതായി പുറത്തിറങ്ങിയ ആദ്യ രണ്ടു ടീസറുകളും ട്രെയ്ലറും, ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.

ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നല്‍കിയിക്കുന്നത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ സഞ്ജയ് ദിവേച്ഛയാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്.

സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more