‘ആറാട്ടി’ലെ പുതിയ ഗാനം പുറത്ത്. ഹരിശങ്കറും പൂര്‍ണശ്രീ ഹരിദാസും പാടിയ ‘താരുഴിയും’ എന്ന പാട്ടില്‍ മോഹന്‍ലാലിനൊപ്പം അന്തരിച്ച നടന് നെടുമുടി വേണുവുമുണ്ട്. സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, കലാമാണ്ഡലം ഗോപി തുടങ്ങിയ വലിയ താരനിര തന്നെ ഗാനരംഗത്തില്‍ അണിനിരന്നിട്ടുണ്ട്.
കഥകളി, തിരുവാതിര, തിറ, മോഹിനിയാട്ടംതെയ്യം, കളരി മുതലായ കേരളീയ കലകളെല്ലാം തന്നെ കൊണ്ടുവന്ന് വര്‍ണാഭമായ ദൃശ്യവിരുന്നു തന്നെയാണ് ഗാനത്തില്‍ ഒരുക്കിയിരിക്കുന്നത്.
നികേഷ് കുമാര്‍ ചെമ്പിലോടിന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ആറാട്ട്. നെടുമുടി വേണുവുമായുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ സംവിധായകനായ ഉണ്ണികൃഷ്ണന് നേരത്തെ പങ്കുവെച്ചിരുന്നു.
‘വേണുച്ചേട്ടന് വന്നതുതന്നെ കൊറോണക്കാലത്തെ മുഷിപ്പില്‍ നിന്നും മാറി മോഹന്‍ലാലുമൊത്ത് കുറച്ച് സംസാരിക്കാമല്ലോ എന്നു പറഞ്ഞാണ്. അവര്‍ ഒരുപാട് നേരം ലൊക്കേഷനില്‍ സംസാരിച്ചിരുന്നു.
പഴയ മദിരാശി ഓര്‍മകള്‍ ഞാനും ഉദയനും കൗതുകത്തോടെ കേട്ടിരുന്നു. റിക്ഷാവണ്ടിയില്‍ കയറി അവര്‍ സിനിമ കാണാന്‍ പോയതെല്ലാം രസകരമായ അനുഭവങ്ങളായിരുന്നു,’ എന്നായിരുന്നു ഉണ്ണികൃഷ്ണന് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. അന്തരിച്ച നടന് കോട്ടയം പ്രദീപും ആറാട്ടില്‍ അഭിനയിച്ചിരുന്നു. ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.