[] ചെന്നൈ: ആറന്മുളയില്‍ വിഭാഗീയത തുടരും. ആറന്‍മുള വിമാനത്താവളത്തിനെതിരായ സ്റ്റേ ഈ മാസം 31 വരെ നീട്ടി. ദേശീയ ഹരിത ട്രിബ്യൂണലാണ് ഉത്തരവിട്ടിരിക്കുന്നത്.
31 ന് ശേഷം കേസ് വീണ്ടു പരിഗണിക്കും. ദേശീയ ഹരിത ട്രിബ്യൂണലിന്റേതാണ് നിര്‍ദേശം
31 ന് മുന്‍പ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും കെ.ജി.എസ് ഗ്രൂപ്പും വിശദീകരണം നല്‍കണം. പരാതികളില്‍ കഴമ്പുണ്ടെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ച്.
അടുത്തമാസം 10 മുതല്‍ ആറന്മുളയിലെ കെ.ജി.എസ് ഗ്രൂപ്പിന്റെ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
ജനുവരി 21 വരെ ആറന്മുള വിമാനത്താവള പദ്ധതിയുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ നേരത്ത നിര്‍ദ്ദേശമുണ്ടായിരുന്നു.
ആറന്മുള സ്വദേശി ശ്രീരംഗനാഥന്‍ നല്‍കിയ ഹരജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.