| Tuesday, 26th September 2017, 7:43 pm

'അവള്‍ അംഗീകരിച്ചില്ലെങ്കിലും സത്യം ഒളിപ്പിക്കാനാകില്ല'; താന്‍ സഹോദരിയല്ലെന്ന് പറഞ്ഞ അഞ്ജലിയ്ക്ക് മറുപടിയുമായി ആരാധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: താരങ്ങള്‍ തമ്മിലുള്ള അടിയും പോരുമെല്ലാം ഗോസിപ്പ് കോളങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമെല്ലാം ചാകരയാണ്. ഒരടിയില്‍ നിന്നും അത് പലതായി പൊട്ടിത്തെറിച്ച് പടരും. ഇപ്പോഴിതാ രണ്ട് നടിമാര്‍ തമ്മിലുള്ള വാക് പോരാണ് സിനിമാലോകത്തു നിന്നുമുള്ള വാര്‍ത്ത. ഒരാള്‍ പ്രശസ്തയായ അഞ്ജലിയും രണ്ടാമത്തേയാള്‍ അഭിയനത്തില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന ആരാധ്യയാണ്.

അഞ്ജലിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് താനെന്ന് ആരാധ്യ നേരത്തെ പറഞ്ഞിരുന്നു. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് താനും സിനിമയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്തസമ്മേളനത്തില്‍ ആരാധ്യ പറയുകയായിരുന്നു. ഇതിന് മറുപടിയുമായി അഞ്ജലി രംഗത്തെത്തുകയായിരുന്നു. തന്റെ സഹോദരിയല്ല ആരാധ്യയെന്നായിരുന്നു അഞ്ജലിയുടെ മറുപടി. ആരാധ്യ തന്റെ സഹോദരിയല്ലെന്നും അവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമായിരുന്നു അഞ്ജലി പറഞ്ഞത്.


Also Read:  കേരളം തന്നെയാണ് ഒന്നാമത് വെറുതെ പറഞ്ഞെന്നുമാത്രം; സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങുന്ന മോദിയ്ക്കു മുന്നില്‍ പട്ടികയുമായി തരൂര്‍


എനിക്ക് ആകെ ഒരു ചേച്ചി മാത്രമേയുള്ളൂ. അവര്‍ കല്യാണം കഴിഞ്ഞ് കുടുംബത്തോടൊപ്പം അമേരിക്കയില്‍ ജീവിക്കുന്നു. ആരും എന്റെ സഹോദരിയാകാന്‍ കഷ്ടപ്പെടേണ്ടെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴിതാ അഞ്ജലിയ്ക്ക് മറുപടിയുമായി ആരാധ്യ എത്തിയിരിക്കുകയാണ്. അഞ്ജലി എന്റെ സഹോദരിയാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനവും അവര്‍ തന്നെ. അവള്‍ എന്നെ അംഗീകരിച്ചില്ലെങ്കില്‍ വേണ്ട, അതുകൊണ്ടൊന്നും സത്യം ഒളിപ്പിക്കാനാകില്ല. എന്നാണ് ആരാധ്യയുടെ മറുപടി.

അഞ്ജലിയെ സിനിമയിലേക്ക് കൊണ്ടുവന്ന ഭാരതി ദേവിയുടെ മകളാണ് ആരാധ്യ. സിനിമയിലെ തുടക്കക്കാലത്ത് അഞ്ജലിയുടെ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഭാരതിയായിരുന്നു. പണത്തിന്റെ പേരില്‍ തെറ്റിയ ഭാരതി അഞ്ജലിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പണത്തിനായി അമ്മായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അഞ്ജലിയും പരാതി നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more