ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ആംആദ്മി പാര്‍ട്ടി.
നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്ന ഒരു പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍ട്ടി രംഗത്തെത്തിയത്. ‘ദല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഏഴ് നേതാക്കള്‍ക്കും പുതുവത്സരാശംസകള്‍’ എന്നായിരുന്നു കുറിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം ഏഴ് നേതാക്കളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൗതം ഗംഭീര്‍, മനോജ് തിവാരി, വിജയ് ഗോയല്‍, ഹര്‍ദീപ് സിംഗ് പൂരി, ഹര്‍ഷ് വര്‍ധന്‍, വിജേന്ദര്‍ ഗുപ്ത, പര്‍വേഷ് സിംഗ് എന്നിവരുടെ പേരുകളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘ചോദ്യം ഇതാണ്, അരവിന്ദ് കെജ്‌രിവാളിനെതിരെ ആര് മത്സരിക്കും?’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ പോസറ്റര്‍ പതിച്ച സ്ഥലം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടില്ല.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ നേരിടാന്‍ ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനൊരുങ്ങുകയാണ് ബി.ജെ.പി.
അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി ആരെയാണു മുഖ്യമന്ത്രിയാക്കുകയെന്നു ജനങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ സര്‍വേ സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദല്‍ഹി ബി.ജെ.പിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പാര്‍ട്ടിക്കു മുന്നിലുള്ളത് അഞ്ചു പേരുകളാണ്. ഹര്‍ഷ് വര്‍ധന്‍, മനോജ് തിവാരി, വിജയ് ഗോയല്‍, ഗൗതം ഗംഭീര്‍, പര്‍വേഷ് വര്‍മ എന്നിവരാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ