| Monday, 21st January 2019, 8:46 pm

'2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാക്കിങ് നടന്നെന്നു ലോകത്തോട് വെളിപ്പെടുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ആം ആദ്മി പാർട്ടി': ഹാക്കർ സയ്ദ് ഷുജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലും, മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്താൻ തന്നെ ആദ്യം സമീപിച്ചത് ആം ആദ്മി പാർട്ടിയെന്ന് ഇ.വി.എം. തിരിമറിയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ ഹാക്കർ സയ്ദ് ഷുജ. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, എന്നിവരും സത്യം വെളിപ്പെടുത്തുന്നതിനു വേണ്ടി തന്നെ സമീപിച്ചിരിക്കുന്നതായും ഷുജ പറഞ്ഞു. ദൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണ് ആം ആദ്മി പാർട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.

Also Read ഇ.വി.എം ഹാക്ക് ചെയ്യാന്‍ ബി.ജെ.പിയെ സഹായിച്ചത് റിലയന്‍സ് ജിയോ; ഒമ്പതോളം സ്ഥലങ്ങളില്‍ ഇതിന് സൗകര്യമുണ്ടെന്നും ഹാക്കറുടെ വെളിപ്പെടുത്തല്‍

“ഇക്കാര്യത്തിൽ അവർക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന് അന്വേഷിച്ചാണ് സമാജ്‌വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും എന്നെ തേടിയെത്തിയത്. കോൺഗ്രസിനെ സഹായിക്കാനാകുമെന്നു കരുതി ഞങ്ങൾ കോൺഗ്രസുമായും ബന്ധപെട്ടു. ഈ വിവരങ്ങൾ ലോകത്തെ അറിയിക്കണം എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആവശ്യം.” ഷുജ പറയുന്നു.

തെരഞ്ഞെടുപ്പുകളിൽ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിർന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഷുജ നടത്തിയിരുന്നു. ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ ഓഫിസിൽ വെച്ചാണ് ഷുജ ഇ.വി.എം. ഹാക്കിങ്ങിനെ കുറിച്ച് വിശദീകരിക്കുന്നത്. കോൺഗ്രസ് നേതാവ് കപിൽ സിബലും അസോസിയേഷന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ വരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2014ലെ തെരഞ്ഞെടുപ്പിലെ ഇ.വി.എം അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ; ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം

പ്രതിപക്ഷം പാർലമെന്റിൽ ഇ.വി.എം.യന്ത്രങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ച് അക്കാര്യത്തിൽ പരിശോധന നടത്താൻ കമ്മിറ്റിയെ രൂപീകരിച്ച ശേഷം വരുന്ന വെളിപ്പെടുത്തൽ കൂടിയാണിത്. തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിനു ഏറ്റവും അനുയോജ്യം ഇ.വി.എം. യന്ത്രങ്ങളാണെന്നാണ് ഇതുവരെ കരുതി പോന്നത്.

We use cookies to give you the best possible experience. Learn more