ലഖ്നൗ: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് 12ന് ഉത്തര്‍പ്രദേശില്‍ വിജയഘോഷയാത്രകള്‍ നടത്തുമെന്ന് പാര്‍ട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗ്.
പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം വ്യക്തമാക്കുന്നത് ജനങ്ങള്‍ പാര്‍ട്ടിയെ ദേശീയ ബദലായി അംഗീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം വൃത്തിയാക്കാന്‍ ചൂല്‍ (എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശില്‍ ഗ്രാമതലം വരെ ശക്തമായ ഒരു സംഘടന എ.എ.പി രൂപീകരിക്കും. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സിംഗ് പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം അവലോകനം ചെയ്യുന്നതിനായി മാര്‍ച്ച് 23, 24 തീയതികളില്‍ ലഖ്നൗവില്‍ എ.എ.പി ജില്ലാ, സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടി സംഘടനാ വിപുലീകരണവും യോഗത്തില്‍ ചര്‍ച്ചയാകും.
403 സീറ്റുകളിലാണ് ആം ആദ്മി യു.പിയില്‍ മത്സരിച്ചത്. പക്ഷേ, ഒരു സീറ്റിലും വിജയിച്ചിട്ടില്ല.
Content Highlights: AAP To Hold “Victory” Rallies In Uttar Pradesh Where It Won Zero Seats