Advertisement
national news
യു.പിയില്‍ 'മഹാസഖ്യം'? ആം ആദ്മി-സമാജ്‌വാദി സഖ്യത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 24, 12:12 pm
Wednesday, 24th November 2021, 5:42 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും സഖ്യമായി മത്സരിച്ചേക്കും. 2022 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പറഞ്ഞു.

‘ഞങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രാഥമികലക്ഷ്യം. അഖിലേഷ് നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് ഞങ്ങള്‍ സംസാരിച്ചു,’ സഞ്ജയ് സിംഗ് പറഞ്ഞു.

സഞ്ജയ് സിംഗിനാണ് ആം ആദ്മിയുടെ ഉത്തര്‍പ്രദേശിലെ ചുമതല. തിങ്കളാഴ്ച എസ്.പി തലവന്‍ മുലായം സിംഗ് യാദവുമായും സഞ്ജയ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ആര്‍.എല്‍.ഡി, എസ്.ബി.എസ്.പി, ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായി എസ്.പി നടത്തുന്ന സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു എസ്.പി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവില്‍ സമാജ്‌വാദി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: AAP, SP discuss seat-sharing for UP polls