ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയെ ദല്‍ഹി പൊലീസ് കസ്റ്റഡിയിെലടുത്തതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരിക്കെയായിരുന്നു പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ആം ആദ്മി ആരോപിച്ചു.
ബി.ജെ.പി 2,457 കോടി രൂപ മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു ചദ്ദ അമിത് ഷായുടെ വസതതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്.
ചദ്ദയെ രാജേന്ദ്ര നഗര്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.
ചദ്ദയ്ക്ക് പുറമെ സഞ്ജീവ് ഝാ ,റിതുരാജ് ഗോവിന്ദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയും അതത് മണ്ഡലങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന ചദ്ദയുടെ അഭ്യര്‍ത്ഥന കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊലീസ് നിരസിച്ചിരുന്നു.
”ബഹുമാനപ്പെട്ട ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരല്‍ അനുവദനീയമല്ല. നിങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചെങ്കിലും നിരസിക്കുന്നു. ദല്‍ഹി പൊലീസുമായി സഹകരിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ” എന്നായിരുന്നു പൊലീസ് ഇവരെ അറിയിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക