| Tuesday, 1st October 2019, 9:18 am

'ആര്‍.എസ്.എസ് പ്രചാരക് അര്‍ണബ് ഗോസ്വാമിയെ കാണുന്നില്ലല്ലോ, അദ്ദേഹം എവിടെപ്പോയി?' റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ കുടുക്കി എം.പിയുടെ ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നോട് ചോദ്യമുന്നയിച്ച റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വെട്ടിലാക്കി ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്. കുറച്ചു ദിവസങ്ങളായി ആര്‍.എസ്.എസ് പ്രചാരക് അര്‍ണബ് ഗോസ്വാമിയെ കാണുന്നില്ലല്ലോ, അദ്ദേഹം എവിടെപ്പോയി? നിങ്ങള്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്തൂടേ? എന്നായിരുന്നു സഞ്ജയ് തിരിച്ചുചോദിച്ചത്. റിപ്പബ്ലിക് ടി.വിയുടെ എം.ഡിയാണ് അര്‍ണബ്.

അതുകൊണ്ടും സഞ്ജയ് നിര്‍ത്തിയില്ല. പിന്നെയും ചോദ്യങ്ങളുണ്ടായിരുന്നു. ‘നിങ്ങള്‍ എന്തുകൊണ്ടാണ് കുറ്റവാളിയായ ചിന്മയാനന്ദിനെ ചോദ്യം ചെയ്യാത്തത്. ലൈംഗികാക്രമണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ നിങ്ങളുടെ ചാനല്‍ ചെറുവിരല്‍ അനക്കിയോ?’

ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാജ്യസഭയിലും ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് സഞ്ജയ് സിങ് സംസാരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.പിയിലെയും ബിഹാറിലെയും ആളുകള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും വെച്ച് കൊല്ലപ്പെടുകയാണെന്നാണെന്നായിരുന്നു എം.പിയുടെ ആരോപണം.

അസം പൗരത്വ പട്ടിക പ്രഖ്യാപിച്ചതോടെ നിരവധി യു.പി, ബിഹാര്‍ സ്വദേശികള്‍ക്കാണ് സ്വന്തമായി വീടില്ലാതായെന്നും അവര്‍ക്ക് സ്വന്തം രാജ്യത്ത് വിദേശികളാവേണ്ടി വന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.പി, ബിഹാര്‍ സ്വദേശികള്‍ ചികിത്സക്കായി ദല്‍ഹിയിലേക്കാണ് വരുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ദല്‍ഹിയുടെ ആരോഗ്യമേഖല മെച്ചപ്പെട്ടതുകൊണ്ടാണ് ഈ സൗകര്യമൊരുക്കാന്‍ കഴിയുന്നതെന്നും കേജരിവാള്‍ പറഞ്ഞതിനു പിന്നാലെയാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ എം.പിയുടെ പ്രതികരണമുണ്ടായത്.

We use cookies to give you the best possible experience. Learn more