| Thursday, 10th March 2022, 7:05 pm

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്; പഞ്ചാബിന് പിന്നാലെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ആപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പഞ്ചാബില്‍ വലിയ വിജയം നേടിയതിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. ഗുജറാത്തും ഹിമാചല്‍ പ്രദേശും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങളാണെന്ന് അക്ഷയ് മറാത്തെ പറഞ്ഞു.

‘ഞങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങലേക്ക് പ്രവര്‍ത്തകരെ അയക്കുകയാണ്. തീര്‍ച്ചയായും വലിയ പ്രതിഫലനം അവിടങ്ങളില്‍ ഉണ്ടാക്കാനാവും. തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ നിന്ന് ഒരെണ്ണത്തിനെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍. ഇതാദ്യമായാണ് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള ഒരു ബദല്‍ ജനങ്ങള്‍ കാണുന്നത്.

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വലിയ പാര്‍ട്ടികള്‍ ഞങ്ങളുടെ സാന്നിദ്ധ്യം പോലും അംഗീകരിക്കുകയോ ഞങ്ങളെ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എല്ലാ അവഗണനകളും സഹിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കഠിനാധ്വാനം ചെയ്തത്,’ അക്ഷയ് മറാത്തെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെമ്പാടും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാളും പറഞ്ഞിരുന്നു.

അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗമാണുണ്ടായത്. സംസ്ഥാനത്തെ രണ്ടു മുന്‍നിര പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് എ.എ.പിയുടെ മുന്നേറ്റം.

കഴിഞ്ഞ ഏഴ് ദശാബ്ദക്കാലമായി മാറി മാറി ഭരിച്ച പാര്‍ട്ടികളെ നിലംപരിശാക്കി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റത്തിന്റെ അഞ്ച് കാരണങ്ങള്‍.

 CONTENT HIGHLIGHTS: AAP leader Akshay Maratha has said that they are now aiming for Gujarat and Himachal Pradesh Assembly elections.

We use cookies to give you the best possible experience. Learn more