ന്യൂദല്‍ഹി: ഓട വൃത്തിയാക്കാനിറങ്ങിയ എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍. കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസന്‍, ശാസ്ത്രി പാര്‍ക്കിലെ മലിനജലം ഒഴുകുന്ന ഓടയിലേക്ക് വീഴുകയായിരുന്നു.
നേതാവിനെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഴുക്കുചാല് നിറഞ്ഞു കവിഞ്ഞ കാര്യം പലതവണ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ ബി.ജെ.പി നേതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ഹസന്‍ പറഞ്ഞു. അതുകൊണ്ടാണ് സ്വയം ഓട വൃത്തിയാക്കാന്‍ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദല്‍ഹിയില്‍ മൂന്ന് സിവിക് ബോഡീസിനെ ലയിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എ.എ.പി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളാണ് ലയിപ്പിക്കുന്നത്.
Content Highlights: AAP Councillor Jumps Into Drain On Mission Clean-Up, Then Milk Bath